ക്നാ​നാ​യ മ​ല​ങ്ക​ര പു​ന​രൈ​ക്യ ശ​താ​ബ്ദി​യാ​ഘോ​ഷം ഷി​ക്കാ​ഗോ​യി​ൽ
Monday, September 13, 2021 8:53 PM IST
ഷി​ക്കാ​ഗോ: ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പു​ന​രൈ​ക്യ പ്ര​സ്ഥാ​ന​ത്തി​ന് മ​ല​ങ്ക​ര റീ​ത്ത് സ്ഥാ​പി​ച്ചു കി​ട്ടി​യ​തി​ന്‍റെ ശ​താ​ബ്ദി​യാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 19 ഞാ​യ​റാ​ഴ്ച ഷി​ക്കാ​ഗോ​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

ക്നാ​നാ​യ യാ​ക്കോ​ബാ​യ വി​ശ്വാ​സ പാ​ര​ന്പ​ര്യ​ത്തി​ൽ​നി​ന്ന് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ വി​ശ്വാ​സ​ത്തി​ലേ​ക്ക് പു​ന​രൈ​ക്യെ​പെ​ട്ട​വ​ർ​ക്കാ​യി റോ​മാ സിം​ഹാ​സ​നം മ​ല​ങ്ക​ര റീ​ത്ത് അ​നു​വ​ദി​ച്ചു ത​ന്ന​ത് 1921ലാ​ണ്. അ​ന്നു​മു​ത​ൽ കോ​ട്ട​യം രൂ​പ​ത​യി​ൽ പു​ന​രൈ​ക്യെ​പെ​ട്ട​വ​ർ​ക്കാ​യി മ​ല​ങ്ക​ര ക്ര​മ​ത്തി​ൽ ആ​രാ​ധ​ന​ക്ര​മ കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​വാ​ൻ അ​ജ​പാ​ല​ന അ​ധി​കാ​രം​ല​ഭി​ക്കു​ക​യു​ണ്ടാ​യി.

1930 ൽ ​മാ​ർ ഇ​വാ​നി​യോ​സ് തി​രു​മേ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​ങ്ക​ര​യി​ൽ ന​ട​ന്ന പു​ന​രൈ​ക്യ പ്ര​സ്ഥാ​ന​ത്തെ ഹൈ​റാ​ർ​ക്കി​യും സ​ഭ​യു​മാ​യി മാ​റു​വാ​ൻ ക​ത്തോ​ലി​ക്കാ​സ​ഭ​യി​ൽ സാ​ഹ​ച​ര്യ​മൊ​രു​ക്കി. ഈ ​ച​രി​ത്ര വ​ഴി​ക​ൾ പി​ന്നി​ടു​ന്പോ​ൾ മ​ല​ങ്ക​ര റീ​ത്ത് കോ​ട്ട​യം ക്നാ​നാ​യ രൂ​പ​ത​യി​ൽ സ്ഥാ​പി​ച്ചു​കി​ട്ടി​യ​തി​ന്‍റെ ശ​താ​ബ്ദി​യാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ മ​ല​ങ്ക​ര വി​ശ്വാ​സി​ക​ൾ മ​ല​ങ്ക​ര റീ​ത്തി​ൽ കൃ​ത​ജ്ഞ​താ ബ​ലി​യ​ർ​പ്പി​ച്ച് ന​ന്ദി പ​റ​യു​ന്നു.

ഷിി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 19 ഞാ​യ​റാ​ഴ്ച 5.30ന് ​മ​ല​ങ്ക​ര റീ​ത്തി​ൽ നി​ര​വ​ധി വൈ​ദി​ക​രു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്കു​ന്ന വി​ശു​ദ്ധ ബ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ്റ്റീ​ഫ​ൻ ചൊ​ള്ളം​ന്പേ​ൽ