സെപ്റ്റംബർ ഭീകരാക്രമണത്തിന്‍റെ ഓർമയിൽ അമേരിക്ക; ഐക്യത്തിന് ആഹ്വാനം ചെയ്ത് ബൈഡൻ
Sunday, September 12, 2021 8:02 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ലോ​​​​കം ക​​​​ണ്ട ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ 20-ാം വാ​​​​ർ​​​​ഷി​​​​ക​​​​ദി​​​​ന​​​​ത്തി​​​​ൽ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ജ​​​​ന​​​​ത​​​​യോ​​​​ട് ഒ​​​​ത്തൊ​​​​രു​​​​മി​​​​ച്ചു നി​​​​ല​​​​കൊ​​​​ള്ളാ​​​​ൻ ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ ​​​​ബൈ​​​​ഡ​​​​ൻ.

കാ​​​​ല​​​​മെ​​​​ത്ര ക​​​​ഴി​​​​ഞ്ഞാ​​​​ലും ദു​​​​ര​​​​ന്ത​​​​ദി​​​​ന​​​​ത്തി​​​​ന്‍റെ ഓ​​​​ർ​​​​മ​​​​ക​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ജ​​​​ന​​​​ത​​​​യെ വേ​​​​ട്ട​​​​യാ​​​​ടി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​മെ​​​​ന്നും സെപ്റ്റംബർ 11 ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ ത​​​​ലേ​​​​ന്നു പു​​​​റ​​​​ത്തു​​​​വി​​​​ട്ട വീ​​​​ഡി​​​​യോ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട 2,977 പേ​​​​രെ​​​​യും സ്വ​​​​ര​​​​ക്ഷ അ​​​​വ​​​​ഗ​​​​ണി​​​​ച്ച് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ട അ​​​​നേ​​​​ക​​​​രേ​​​​യും ബൈ​​​​ഡ​​​​ൻ പ്ര​​​​ത്യേ​​​​കം അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.

യു​​​​എ​​​​സി​​​​ൽ ഉ​​​​ട​​​​നീ​​​​ളം ഇ​​​​ന്ന​​​​ലെ പ്ര​​​​ത്യേ​​​​ക അ​​​​നു​​​​സ്മ​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ന​​​​ട​​​​ന്നു. ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ന്ന മൂ​​​​ന്നു സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലെ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽ ബൈ​​​​ഡ​​​​നും പ​​​​ത്നി ജി​​​​ൽ ബൈ​​​​ഡ​​​​നും നേ​​​​രി​​​​ട്ടു പ​​​​ങ്കെ​​​​ടു​​​​ത്തു.

ബ്രി​​​​ട്ട​​​​നി​​​​ലെ എ​​​​ലി​​​​സ​​​​ബ​​​​ത്ത് രാ​​​​ജ്ഞി ജോ ​​​​ബൈ​​​​ഡ​​​​ന് പ്ര​​​​ത്യേ​​​​ക അ​​​​നു​​​​സ്മ​​​​ര​​​​ണ സ​​​​ന്ദേ​​​​ശം അ​​​​യ​​​​ച്ചു. കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രും പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രും ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും ത​​​​ന്‍റെ പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ലു​​​​ണ്ടെ​​​​ന്ന് അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു. ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ലും സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ലു​​​​മു​​​​ള്ള വി​​​​ശ്വാ​​​​സ​​​​ത്തെ ഇ​​​​ള​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഭീ​​​​ക​​​​ര​​​​ർ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​താ​​​​യി ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബോ​​​​റി​​​​സ് ജോ​​​​ൺ​​​​സ​​​​ൻ പ​​​​റ​​​​ഞ്ഞു.