വ്യാ​ജ വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ​ർ​പ്പി​ച്ച വി​മാ​ന യാ​ത്ര​ക്കാ​ർ​ക്ക് 16000 ഡോ​ള​ർ പി​ഴ
Tuesday, August 3, 2021 10:53 PM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ നി​ന്നും കാ​ന​ഡ​യി​ലെ ടൊ​റ​​ന്‍റോയി​ലേ​ക്ക് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത ര​ണ്ടു പേ​ർ വ്യാ​ജ വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കി​യ​തി​ന് ഓ​രോ​രു​ത്ത​ർ​ക്കും 16000 അ​മേ​രി​ക്ക​ൻ ഡോ​ള​ർ ക​നേ​ഡി​യ​ൻ അ​ധി​കൃ​ത​ർ പി​ഴ ചു​മ​ത്തി. പ​ബ്ലി​ക് ഹെ​ൽ​ത്ത് ഏ​ജ​ൻ​സി ഓ​ഫ് കാ​ന​ഡ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ക​നേ​ഡി​യ​ൻ അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​നേ​ഡി​യ​ൻ നി​യ​മ​മ​നു​സ​രി​ച്ച് വ്യാ​ജ വാ​ക്സി​നേ​ഷ​ൻ കാ​ർ​ഡു​ക​ൾ ഹാ​ജ​രാ​ക്കി​യാ​ൽ ക്രി​മി​ന​ൽ ചാ​ർ​ജ്ജും ആ​റു​മാ​സ​ത്തെ ത​ട​വു ശി​ക്ഷ​യും ല​ഭി​ക്കാം, കൂ​ടാ​തെ 75000 ഡോ​ള​ർ വ​രെ പി​ഴ ചു​മ​ത്തു​ക​യും ചെ​യ്യാ​മെ​ന്ന് ഏ​ജ​ൻ​സി പ​റ​ഞ്ഞു.

കോ​വി​ഡ്-19 വ്യാ​പ​ക​മാ​കു​ന്ന​തി​നെ​തി​രെ ക​നേ​ഡി​യ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യും വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് 14 ദി​വ​സ​ത്തെ ക്വാ​റ​ന്ൈ‍​റ​ൻ ഒ​ഴി​വാ​ക്ക​ണ​മെ​ങ്കി​ൽ വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും കോ​വി​ഡ് 19 പ​രി​ശോ​ധ​നാ​ഫ​ല​വും സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ