ഡാ​ള​സ് കേ​ര​ള എ​ക്യു​മെ​നി​ക്ക​ൽ ക​ണ്‍​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 6 മു​ത​ൽ 8 വ​രെ
Tuesday, August 3, 2021 10:50 PM IST
ഗാ​ർ​ല​ന്‍റ്(​ഡാ​ള​സ്): കേ​ര​ള എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24-ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഓ​ഗ​സ്റ്റ് 6 മു​ത​ൽ 8 വ​രെ സി​എ​സ്ഐ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ച​ർ​ച്ചി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​നും സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യും ക​ണ്‍​വ​ൻ​ഷ​നി​ൽ ത​ത്സ​മ​യം പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

ഓ​ഗ​സ്റ്റ് 6, 7 തീ​യ​തി​ക​ളി​ൽ വൈ​കി​ട്ട് 6.30 മു​ത​ൽ 9 വ​രെ​യും ഓ​ഗ​സ്റ്റ് 8ന് ​വൈ​കി​ട്ട് ആ​റി​നാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കു​ക​യെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ന്യൂ​യോ​ർ​ക്ക് ഹ​ഡ്സ​ണ്‍​വാ​ലി സി​എ​സ്ഐ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ വി​കാ​രി റ​വ. ജോ​ബി വ​ർ​ഗീ​സ് ജോ​യി​യാ​ണ് ക​ണ്‍​വ​ൻ​ഷ​നി​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കു​ന്ന​ത്.

ഡാ​ള​സി​ലെ 21 ക്രി​സ്ത്യ​ൻ ച​ർ​ച്ച​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗാ​യ​ക​സം​ഘാം​ഗ​ങ്ങ​ൾ ക്വ​യ​ർ ലീ​ഡ​ർ ജോ​ണ്‍ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഗാ​ന​ശു​ശ്രൂ​ഷ​യോ​ടെ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കു​ക.

ജാ​തി​മ​ത​ഭേ​ദ​മെ​ന്യേ ഏ​വ​രേ​യും ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി കെ​ഇ​സി​എ​ഫ് ജി​ജോ അ​ബ്ര​ഹാം, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ജേ​ക്ക​ബ് ക്രി​സ്റ്റി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ