ഷി​ക്കാ​ഗോ സെ​ൻ​റ് മേ​രീ​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ദൈ​വ മാ​താ​വി​ന്‍റെ ദ​ർ​ശ​ന​ത്തി​രു​നാ​ൾ
Tuesday, August 3, 2021 10:49 PM IST
ഷി​ക്കാ​ഗോ: മോ​ർ​ട്ട​ണ്‍​ഗ്രോ​വ് സെ​ൻ​റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ പ്ര​ധാ​ന തി​രു​നാ​ൾ ഈ​വ​ർ​ഷം ഓ​ഗ​സ്റ്റ് 8 മു​ത​ൽ 16 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ ഭ​ക്ത്യാ​ദ​ര​ങ്ങ​ളോ​ടെ ആ​ച​രി​ക്കു​ന്നു. കോ​വി​ഡ്-19 ആ​ഗോ​ള വ്യാ​പ​നം വ​ലി​യ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് പ​രി​മി​തി​ക​ൾ തീ​ർ​ത്തി​ട്ടു​ണ്ടെ​ങ്കി​ലും അ​നു​വ​ദ​നീ​യ​വും ആ​രോ​ഗ്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ തി​രു​നാ​ൾ ന​ട​ത്ത​ണ​മെ​ന്നു​ള്ള പ​ള്ളി​ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ആ​ച​ര​ണം. വെ​ട്ടി​ക്കാ​ട്ട് പ്ര​ഫ. പീ​റ്റ​ർ (ജോ​യി), പ്ര​ഫ. മേ​യാ​മ്മ ദ​ന്പ​തി​ക​ളാ​ണ് ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ പ്ര​സു​ദേ​ന്തി.

മോ​ട്ട​ർ ഗ്രോ​വ് അ​മ്മ വ​ഴി ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന് ല​ഭി​ക്കു​ന്ന വ​ലി​യ സം​ര​ക്ഷ​ണ​ത്തി​നു അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കും കൃ​ത​ജ്ഞ​ത പ​റ​യു​ന്ന​തോ​ടൊ​പ്പം കൊ​റോ​ണോ ഭീ​തി​യി​ൽ നി​ന്നും ലോ​ക​ജ​ന​ത​യെ ര​ക്ഷി​ക്കു​വാ​ൻ ഇ​ട​വ​ക ഒ​ന്നു​ചേ​ർ​ന്ന് ദൈ​വ​സ​ന്നി​ധി​യി​ൽ പ്രാ​ർ​ഥി​ക്കു​വാ​നു​ള്ള അ​വ​സ​ര​മാ​യി ഈ ​തി​രു​നാ​ൾ ആ​ച​ര​ണ​ത്തെ കാ​ണ​ണ​മെ​ന്ന് ഇ​ട​വ​ക വി​കാ​രി മോ​ണ്‍. തോ​മ​സ് മു​ള​വ​നാ​ൽ അ​റി​യി​ച്ചു.

ഓ​ഗ​സ്റ്റ് 8 ഞാ​യ​റാ​ഴ്ച 10ന്് ​അ​ഭി. മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും തു​ട​ർ​ന്ന് കൊ​ടി​യേ​റ്റ​വും ഉ​ണ്ടാ​യി​രി​ക്കും. ഓ​ഗ​സ്റ്റ് 9 തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 6.30 ന് ​റ​വ. ഫാ. ​ബാ​ബു മ​ഠ​ത്തി​പ്പ​റ​ന്പി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മ​ല​ങ്ക​ര റീ​ത്തി​ലു​ള്ള വി​ശു​ദ്ധ ബ​ലി അ​ർ​പ്പി​ക്കും. ഓ​ഗ​സ്റ്റ് 10 ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 6.30ന് ​റ​വ. ഫാ.​ബി​ൻ​സ് ചേ​ത്ത​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ​ബ​ലി​യും നൊ​വേ​ന​യും ന​ട​ത്ത​പ്പെ​ടും. ഓ​ഗ​സ്റ്റ് 11 ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 6.30ന് ​ന​ട​ത്തു​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് റ​വ. ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. യു​വ​ജ​ന ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന ഓ​ഗ​സ്റ്റ് 12 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 6.30ന് ​റ​വ. ഫാ. ​ജോ​സ​ഫ് ത​ച്ചാ​റ, റ​വ. ഫാ. ​മെ​ൽ​ബി​ൻ മം​ഗ​ല​ത്ത്, റ​വ. ഫാ.​ജോ​ബി വെ​ള്ളു​ക്കു​ന്നേ​ൽ എ​ന്നി​വ​രു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി, നൊ​വേ​ന, ജീ​വ​കാ​രു​ണ്യ ആ​രാ​ധ​ന, കു​ന്പ​സാ​രം; തു​ട​ർ​ന്നു ന​വ​വൈ​ദി​ക​രും​മാ​യി​ട്ടു​ള്ള സൗ​ഹൃ​ദ സം​വാ​ദ​വും ന​ട​ത്ത​പ്പെ​ടും.

ഓ​ഗ​സ്റ്റ് 13 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6.30ന് ​ന​ട​ത്തു​ന്ന ദി​വ്യ​ബ​ലി​യും നൊ​വേ​ന​ക്കും റ​വ. ഫാ. ​ടോ​മി വ​ട്ടു​കു​ളം കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ക​പ്ലോ​ൻ വാ​ഴ്ച​യും വി​വി​ധ കൂ​ടാ​ര​യോ​ഗ​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ലാ​സ​ന്ധ്യ അ​ര​ങ്ങേ​റും . ഓ​ഗ​സ്റ്റ് 14 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6.30ന് ​ഷി​ക്കാ​ഗോ സേ​ക്ര​ഡ് ഹാ​ർ​ട്ട് ഇ​ട​വ​ക​യോ​ടൊ​പ്പം ന​ട​ത്തു​ന്ന ദി​വ്യ​ബ​ലി​യി​ലും നൊ​വേ​ന​ക്കും റ​വ. ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്ത് റ​വ. ഫാ. ​തോ​മ​സ് ക​ടു​ക​പ്പ​ള്ളി എ​ന്നി​വ​ർ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ലോ​ങ്ങ് ഐ​ല​ൻ​റ് (ന്യൂ​യോ​ർ​ക്ക്) താ​ള​ല​യം തി​യേ​റ്റേ​ഴ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ന്ധ​ന്ധ​മാ​ന്ത്രി​ക​ച്ചെ​പ്പ്’’ എ​ന്ന നൃ​ത്ത സം​ഗീ​ത നാ​ട​ക​വും ഉ​ണ്ടാ​യി​രി​ക്കും.

ഓ​ഗ​സ്റ്റ് 15 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ന​ട​ത്തു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ​ക്ക് റ​വ. ഫാ. ​ജോ​സ് ത​റ​യ്ക്ക​ൽ, റ​വ. ഫാ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ, റ​വ. ഫാ. ​ടോ​മി ചെ​ള്ള​ക​ണ്ടം, റ​വ. ഫാ. ​ജോ​സ​ഫ് ത​ച്ചാ​റ, റ​വ.​ഫാ. മെ​ൽ​വി​ൻ മം​ഗ​ല​ത്ത് എ​ന്നി​വ​ർ കാ​ർ​മ്മി​ക​രാ​യി പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്ന് വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ക​ഴു​ന്ന് എ​ടു​ക്ക​ൽ, ലേ​ലം, സ്നേ​ഹ​വി​രു​ന്ന് തു​ട​ങ്ങി​യ​വ ഉ​ണ്ടാ​യി​രി​ക്കും. ഓ​ഗ​സ്റ്റ് 16 തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് 6ന് ​മോ​ണ്‍. തോ​മ​സ് മു​ള​വ​നാ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സും തു​ട​ർ​ന്ന് മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും. ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ൾ ക​മ്മി​റ്റി ക​ണ്‍​വീ​ന​റാ​യ ശ്രീ ​പോ​ൾ​സ​ണ്‍ കു​ള​ങ്ങ​ര​യൊ​ടെ​പ്പം കൈ​ക്കാ​രന്മാ​രാ​യ സാ​ബു ന​ടു​വീ​ട്ടി​ൽ, സ​ണ്ണി മേ​ലേ​ടം, ജോ​മോ​ൻ തെ​ക്കേ​പ്പ​റ​ന്പി​ൽ, സി​നി നേ​ടും​തു​രു​ത്തി​യി​ൽ, ക്ര​സ്‌​സ് ക​ട്ട​പ്പു​റം, ഓ​ഫീ​സ് സെ​ക്ര​ട്ട​റി സി.​സി​ൽ വേ​രി​യ​സ് എ​ന്നി​വ​ർ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

റി​പ്പോ​ർ​ട്ട്: സ്റ്റീ​ഫ​ൻ ചൊ​ള്ളം​ന്പേ​ൽ