നോ​ർ​ത്ത് അ​മേ​രി​ക്കാ മ​ർ​ത്തോ​മാ ഭ​ദ്രാ​സ​ന ’മെ​സ​ഞ്ച​ർ’ ദി​നാ​ച​ര​ണം 22ന്
Monday, August 2, 2021 9:00 PM IST
ന്യു​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് മ​ർ​ത്തോ​മാ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഒൗ​ദ്യോ​ഗീ​ക പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ മെ​സ​ഞ്ച​ർ ദി​നാ​ച​ര​ണം ഓ​ഗ​സ്റ്റ് 22 ന് ​ന​ട​ക്കു​മെ​ന്ന് ഭ​ദ്രാ​സ​നം അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ഗ​സ്റ്റ് 1 മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ മെ​സ​ഞ്ച​ർ വ​രി​ക്കാ​രെ ചേ​ർ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഭ​ദ്രാ​സ​നം രൂ​പം ന​ൽ​കി.

ഭ​ദ്രാ​സ​ന​ത്തി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലേ​യും ഭ​വ​ന​ങ്ങ​ളി​ൽ മെ​സ​ഞ്ച​റി​ന്‍റെ പ്ര​തി ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ര​ണ്ടു മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന മാ​സാ​ച​ര​ണ​ത്തി​ന് ഭ​ദ്രാ​സം പ്രെ​മോ​ട്ട​ർ​മാ​രു​ടെ സേ​വ​നം അ​ഭ്യ​ർ​ഥി​ക്കു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഓ​രോ ഇ​ട​വ​ക​ക​ളും സ​ന്ദ​ർ​ശി​ച്ചു മെ​സ​ഞ്ച​ർ വ​രി​ക്കാ​രാ​കു​ന്ന​തി​ന്‍റെ പ്ര​ധാ​ന്യം പ്രെ​മോ​ട്ട​ർ​മാ​രും വി​കാ​രി​മാ​രും ഇ​ട​വ​ക ജ​ന​ങ്ങ​ളെ അ​റി​യി​ക്കും.

മെ​സ​ഞ്ച​റി​ന്‍റെ ആ​യു​ഷ്ക്കാ​ല വ​രി​സം​ഖ്യ 300 ഡോ​ള​റാ​യി​ട്ടാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. മ​ർ​ത്തോ​മാ മെ​ത്രാ​പോ​ലീ​ത്താ, ഭ​ദ്രാ​സ​ന എ​പ്പി​സ്കോ​പ്പാ എ​ന്നി​വ​രു​ടെ സ​ന്ദേ​ശ​ങ്ങ​ളും, ഭ​ദ്രാ​സ​ന ഇ​ട​വ​ക​ക​ളി​ലെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടു​ക​ളും, കാ​ലോ​ചി​ത വി​ഷ​യ​ങ്ങ​ളെ കു​റി​ച്ചു​ള്ള ലേ​ഖ​ന​ങ്ങ​ളും, ബൈ​ബി​ൾ പ​ഠ​ന​വു​മാ​ണ് മെ​സ​ഞ്ച​റി​ൽ ഉ​ൾ​കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 40 വ​ർ​ഷ​മാ​യി മെ​സ​ഞ്ച​റി​ന് ഇ​ട​വ​ക ജ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന സ​ഹ​ക​ര​ണം തു​ട​ർ​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നും പു​തി​യ​താ​യി മെ​സ​ഞ്ച​റി​ന്‍റെ വ​രി​ക്കാ​രാ​കു​ന്ന​തു പ്ര​ത്യേ​കം താ​ല്പ​ര്യ​മെ​ടു​ക്ക​ണ​മെ​ന്നും ഭ​ദ്രാ​സ​ന എ​പ്പി​സ്‌​സ്ക്കോ​പ്പാ റൈ​റ്റ് റ​വ. ഡോ. ​ഐ​സ​ക്ക് മാ​ർ ഫി​ലി​ക്സി​നോ​സ് മ​ർ​ത്തോ​മാ സ​ഭാം​ഗ​ങ്ങ​ളോ​ടു അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ