ലാനാ സാഹിത്യ അവാർഡുകൾക്ക് കൃതികൾ ക്ഷണിച്ചു
Sunday, August 1, 2021 12:16 PM IST
ഡാളസ്: ലിറ്റററി അസോസിയേഷൻ ഓഫ്‌ നോർത്ത് അമേരിക്കയുടെ (ലാന) പന്ത്രണ്ടാമത് ദേശീയ കൺവെൻഷനോടനുബന്ധിച്ച് ലാനാ സാഹിത്യ അവാർഡുകൾ സമ്മാനിയ്‌ക്കുമെന്ന് ലാനാ പ്രസിഡന്‍റ് ജോസെൻ ജോർജ് പ്രസ്താവിച്ചു. ലാനാ സാഹിത്യ അവാർഡ് നിർണ്ണയത്തിലേക്ക് കൃതികൾ ക്ഷണിച്ചു.

നോവൽ, കഥാസമാഹരം, കവിതാ സമാഹാരം എന്നീ വിഭാഗങ്ങളിലുള്ള രചനകൾക്കാണ് ലാനാ അവാർഡുകൾ സമ്മാനിക്കുന്നത്. അവാർഡിനു സമർപ്പിക്കുന്ന പുസ്തകങ്ങൾ 2019, 2020, 2021 വർഷങ്ങളിലേതിലെങ്കിലും ആദ്യപതിപ്പായി പ്രസിദ്ധീകരിച്ചതായിരിക്കണം. ലാനാ 2021 കൺ വെൻഷനിൽ പങ്കെടുക്കുന്ന ലാനാ അംഗങ്ങളുടെ കൃതികൾ മാത്രമാണ് പരിഗണിക്കുക. 2021, ഓഗസ്റ്റ് 31, ചൊവ്വാഴ്ച്ച രാത്രി 12 മണിയ്കൂള്ളിൽ ( അമേരിക്കൻ സെൻട്രൽ ഡേ ലൈറ്റ് ടൈം) സമർപ്പിക്കുന്ന കൃതികളേ പരിഗണിയ്ക്കാൻ നിർവാഹമുള്ളൂ.

സാഹിത്യ നിരൂപകർ മാത്രമുള്ള വിധികർതൃസമിതിയാണ് (ജഡ്ജിങ്ങ് പാനൽ) അവാർഡിന്നർഹരെ നിശ്ചയിക്കുക. ലാനാ അഡ്വൈസറി കമ്മിറ്റി ( ഉപദേശക സമിതി)യാണ് ജഡ്ജസ് പാനലിനെ തിരഞ്ഞെടുക്കുക. ലാനയുടെ ഏതെങ്കിലും കമ്മിറ്റികളിൽ അംഗങ്ങളായുള്ളവരുടെ രചനകൾ അവാർഡുകൾക്ക് പരിഗണിക്കുന്നതല്ല. ജഡ്ജിങ്ങ്പാനലിൻ്റെ വിധി അന്തിമമായിരിക്കും.

കൃതികൾ അയക്കേണ്ടത് ലാനാ അഡ്വൈസറി കമ്മിറ്റി പ്രസിഡൻ്റും മുൻ ലാനാ പ്രസിഡൻ്റും സാഹിത്യകാരനുമായ ജോൺ മാത്യുവിന്‍റെ മേൽവിലാസത്തിലേക്കാണ്. John Mathew, 17907 Adobe Trace Lane, Houston, TX 77084-3993, Phone: 281 815 5899. പുസ്തകങ്ങളുടെ മൂന്നു കോപ്പികൾ വീതം അയയ്ക്കണം.

ലിറ്റററി അസോസിയേഷൻ ഓഫ്‌ നോർത്ത് അമേരിക്ക (ലാന) യുടെ പന്ത്രണ്ടാമത് ദേശീയ കൺവെൻഷൻ, ഒക്ടോബർ 1 വെള്ളി, 2 ശനി, 3 ഞായർ തീയതികളിൽ, ചിക്കാഗോയിൽ, 'സുഗതകുമാരി നഗറിലാണ്’ നടക്കുക. ലാനാ കൺവെൻഷനിൽ പങ്കെടുക്കുന്നവർക്കുള്ള താമസ സൗകര്യം ഒരുക്കുന്നത് ഫോർ പോയിൻ്റ് ഷെരട്ടോൺ, ഒഹേർ ഹോട്ടലിലാണ്. (Four Points by Sheraton Mount Prospect O’Hare, 2200 Elmhurst Rd, Mt Prospect, IL 60056, Phone: (847) 290-0909). സമ്മേളനങ്ങൾ ക്രമീകരിക്കുന്നത് ചിക്കാഗോ ക്നാനായ കാത്തലിക് സെൻ്ററിലാണ് (1800 E Oakton Street, Des Plaines, IL 60018).

ലാനയുടെ വെബ് സൈറ്റ് (http://lanalit.org)ലും ഫേസ്ബുക്ക് പേജിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. അന്വേഷണങ്ങൾക്ക്: ലാനാ പ്രസിഡൻ്റ് ജോസൻ ജോർജ് (469 767 3208), ജനറൽ സെക്രട്ടറി അനിലാൽ ശ്രീനിവാസൻ (630 400 9735, ട്രഷറർ കെ. കെ. ജോൺസൺ (lanalit.org), വൈസ്പ്രസിഡൻറ് ജെയിൻ ജോസഫ് (lanalit.org), ജോയിന്റ് സെക്രട്ടറി ജോർജ്ജ് നടവയൽ (lanalit.org) .

റിപ്പോർട്ട്: പി.ഡി. ജോർജ് നടവയൽ