ഫെ​ഡ​റ​ൽ ജീ​വ​ന​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും വാ​ക്സീ​ൻ സ്വീ​ക​രി​ക്ക​ണം: ബൈ​ഡ​ൻ
Friday, July 30, 2021 9:01 PM IST
വാ​ഷിം​ഗ്ട​ണ്‍: ഫെ​ഡ​റ​ൽ ജീ​വ​ന​ക്കാ​ർ നി​ർ​ബ​ന്ധ​മാ​യും വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മാ​സ്കും സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. അ​തോ​ടൊ​പ്പം ക്ര​മ​മാ​യ കോ​വി​ഡ് പ​രി​ശോ​ധ​ന​യും വേ​ണ​മെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ചു പ്ര​ഖ്യാ​പ​നം വ്യാ​ഴാ​ഴ്ച​യാ​ണ് ബൈ​ഡ​ൻ പു​റ​ത്തു​വി​ട്ട​ത്.

വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കു​ന്ന​വ​ർ​ക്കു ശ​ന്പ​ള​ത്തോ​ടു​കൂ​ടി​യ ലീ​വും, നൂ​റു ഡോ​ള​റും ന​ൽ​ക​ണ​മെ​ന്നും ബൈ​ഡ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഫെ​ഡ​റ​ൽ കോ​ണ്‍​ട്രാ​ക്ടേ​ഴ്സി​നും ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ ബാ​ധ​ക​മാ​ണ്.

മ​ഹാ​മാ​രി വ്യാ​പി​ക്കു​ന്ന​തി​നെ കു​റി​ച്ചു ബൈ​ഡ​ൻ ആ​ദ്യം അ​ഭി​പ്രാ​യ​പ്പെ​ട്ട​ത് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രി​ലാ​ണ് കൂ​ടു​ത​ൽ വൈ​റ​സ് കാ​ണു​ന്ന​തെ​ന്നാ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​തി​ൽ നി​ന്നും ഒ​രു പ​ടി​കൂ​ടി മു​ന്പോ​ട്ടു പോ​യി മ​ഹാ​മാ​രി ഒ​രു അ​മേ​രി​ക്ക​ൻ ട്രാ​ജ​ഡി എ​ന്നാ​ണ് ബൈ​ഡ​ൻ പ​റ​യു​ന്ന​ത്. വാ​ക്സീ​ൻ സ്വീ​ക​രി​ക്കു​ന്ന​തു ഞ​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​രോ​ട് ബൈ​ഡ​ൻ പ​റ​യു​ന്ന​ത് സ്വാ​ത​ന്ത്ര്യ​ത്തോ​ടു​കൂ​ടി ന​മ്മു​ടെ ചു​മ​ത​ല​ക​ൾ കൂ​ടി നി​ർ​വ​ഹി​ക്ക​പ്പെ​ട​ണ​മെ​ന്നാ​ണ്.

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മി​ക്ക​വാ​റും പി​ൻ​വ​ലി​ച്ച​തോ​ടെ രോ​ഗ​വ്യാ​പ​നം ഓ​രോ ദി​വ​സ​വും വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. സി​ഡി​സി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മാ​സ്കും സാ​മൂ​ഹി​ക അ​ക​ല​വും വീ​ണ്ടും വേ​ണ്ടി വ​രു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ഴി​യു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ