നാ​സാ കൗ​ണ്ടി എ​ക്സി​ക്യൂ​ട്ടീ​വ് ധ​ന​സ​മാ​ഹ​ര​ണം വി​ജ​യ​ക​ര​മാ​യി
Friday, July 30, 2021 8:57 PM IST
ന്യു​യോ​ർ​ക്ക്: നാ​സാ കൗ​ണ്ടി എ​ക്സി​ക്യൂ​ട്ടീ​വ് ലോ​റാ കു​റാ​ന്‍റെ ഇ​ല​ക്ഷ​ൻ ഫ​ണ്ടി​ലേ​ക്ക് നോ​ർ​ത്ത് ഹെം​സ്റ്റ​ഡ് മ​ല​യാ​ളി ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ധ​ന​സ​മാ​ഹ​ര​ണം വ​ൻ വി​ജ​യ​മാ​യി. എ​ല്ലാ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ക​മ്യൂ​ണി​റ്റി നേ​താ​ക്ക·ാ​രേ​യും സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ട് ജൂ​ലൈ 23നു ​വെ​ള്ളി​യാ​ഴ്ച ജെ​റി​ക്കോ​വി​ലു​ള്ള കൊ​ട്ടീ​ലി​യ​ൻ റ​സ്റ്റാ​റ​ന്‍റി​ലാ​യി​രു​ന്നു പ​രി​പാ​ടി.

നോ​ർ​ത്ത് ഹെം​പ്സ്റ്റ​ഡ് മ​ല​യാ​ളി ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡി​ൻ​സി​ൽ ജോ​ർ​ജ് എ​ല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു. നോ​ർ​ത്ത് ഹെം​സ്റ്റ​ഡ് ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി വൈ​സ് ചെ​യ​ർ​മാ​ൻ ക​ള​ത്തി​ൽ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്ടി എ​ക്സി​ക്യൂ​ട്ടീ​വ് ലോ​റാ കു​റാ​ൻ, കോ​ണ്‍​ഗ്ര​സ് നേ​താ​വും വ്യ​വ​സാ​യി​യു​മാ​യ ശു​ദ്ധ് പ്ര​കാ​ശ് സിം​ഗ് തു​ട​ങ്ങി ഒ​ട്ട​ന​വ​ധി ക​മ്യൂ​ണി​റ്റി നേ​താ​ക്ക·ാ​ർ സം​സാ​രി​ച്ചു.

കൗ​ണ്ടി​യു​ടെ ആ​ദ്യ​ത്തെ വ​നി​താ എ​ക്സി​ക്യൂ​ട്ടീ​വാ​യ ലോ​റാ കു​റാ​ന്‍റെ നേ​തൃ​ത്വ​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​ള​രെ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് ഏ​വ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ക​യും, ലോ​റാ കു​റാ​ന്‍റെ വി​ജ​യ​ത്തി​നു​വേ​ണ്ടി എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ ഇ​ന്ത്യ​ക്കാ​രു​ടെ വ​രും​ത​ല​മു​റ​യെ ഇ​ന്ത്യ​യു​ടെ ച​രി​ത്ര​വും സം​സ്കാ​ര​വും പൈ​തൃ​ക​വും പ​ഠി​പ്പി​ക്കു​വാ​ൻ ഒ​രു ലൈ​ബ്ര​റി​യും മ്യൂ​സി​യ​വും അ​ത്യാ​വ​ശ്യ​വു​മാ​ണെ​ന്ന് പ​ല​രും നി​ർ​ദേ​ശി​ച്ചു. ഈ ​ആ​വ​ശ്യം ലോ​റാ കു​റാ​ൻ അം​ഗീ​ക​രി​ക്കു​ക​യും അ​തി​നു​വേ​ണ്ടി ഒ​രു പ്രൊ​ജ​ക്ട് വി​ശ​ദ​മാ​യി ത​യാ​റാ​ക്കി കൗ​ണ്ടി​യി​ൽ ന​ൽ​കു​വാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

മീ​റ്റിം​ഗി​ന്‍റെ സം​ഘാ​ട​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ വ​ർ​ഗീ​സ് കെ. ​ജോ​സ​ഫ്, ജോ​ർ​ജ് പ​റ​ന്പി​ൽ, ഫി​ലി​പ്പോ​സ് കെ. ​ജോ​സ​ഫ്, സ​ജി മാ​ത്യു, സ​ലോ​മി തോ​മ​സ് എ​ന്നി​വ​രെ ലോ​റാ കു​റാ​ൻ അ​ഭി​ന​ന്ദി​ക്കു​ക​യും ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു. ബോ​ബി മാ​ത്യൂ​സി​ന്‍റെ കൃ​ത​ജ്ഞ​ത​യോ​ടെ യോ​ഗം അ​വ​സാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം