വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം: ഇ​ല്ലി​നോ​യ് യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്ത്യ​യി​ൽ ഓ​ഫി​സ് തു​റ​ക്കു​ന്നു
Tuesday, July 27, 2021 9:27 PM IST
ഇ​ല്ലി​നോ​യ്: ഇ​ല്ലി​നോ​യ് യൂ​ണി​വേ​ഴ്സി​റ്റി ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ പ്രാ​രം​ഭ​മാ​യി ഡ​ൽ​ഹി​യി​ലും, ബ​ഗം​ളൂ​രു​വി​ലും റി​ക്രൂ​ട്ടിം​ഗ് ഓ​ഫീ​സു​ക​ൾ തു​റ​ക്കു​ന്ന​തി​ന് യൂ​ണി​വേ​ഴ്സി​റ്റി തീ​രു​മാ​നി​ച്ചു. കേ​ന്ദ്ര ഓ​ഫീ​സ് ഡ​ൽ​ഹി​യി​ലും ബ്രാ​ഞ്ച് ഓ​ഫീ​സ് ബ​ഗം​ളൂ​രു​വി​ലും ആ​യി​രി​ക്കും.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഇ​ല്ലി​നോ​യ് ഗ്രാ​ജ്യു​വേ​റ്റ് വി​വേ​ക് ഡാ​മ​ല്ലി​നെ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി നോ​മി​നി​യാ​യി ഇ​ന്ത്യ​യി​ൽ നി​യ​മി​ക്കാ​ൻ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

ഇ​ല്ലി​നോ​യ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ കീ​ഴി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള 2848 വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​നം തു​ട​രു​ന്നു. ചൈ​ന ഒ​ഴി​ച്ചു മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഇ​വി​ടെ പ​ഠ​നം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ ര​ണ്ടാം സ്ഥാ​ന​മാ​ണ് ഇ​ന്ത്യ​യ്ക്ക്.

ഇ​ന്ത്യ​യി​ൽ നി​ന്നും ഇ​ല്ലി​നോ​യ് യൂ​ണി​വേ​ഴ്സി​റ്റി ക്യാ​ന്പ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​തി​ന് താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നും, അ​വ​രെ ഇ​വി​ടെ കൊ​ണ്ടു​വ​രു​ന്ന​തി​നു​മു​ള്ള എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഡ​ൽ​ഹി​യി​ലു​ള്ള ലേ​യ്സ​ണ്‍ ഓ​ഫീ​സ് പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി പ്ര​സി​ഡ​ന്‍റ് ടിം ​കി​ല്ലി​ൻ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ