ഡാ​ള​സി​ൽ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ളി​ന് പ​രി​സ​മാ​പ്തി
Tuesday, July 27, 2021 9:21 PM IST
ഡാ​ള​സ്: കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ പ​ത്തു ദി​വ​സം നീ​ണ്ടു​നി​ന്ന വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ പു​ണ്യ​വ​തി​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു സ​മാ​പ്തി കു​റി​ച്ചു. ജൂ​ലൈ 25 ഞാ​യാ​റാ​ഴ്ച പ്ര​ധാ​ന ദി​വ​സം ഫാ. ​ജോ​സ​ഫ് പാ​ല​ക്ക​ലി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യി​ലും പ്ര​ദ​ക്ഷി​ണ​ത്തി​ലും നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​ർ പ​ങ്കെ​ടു​ത്തു. വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും മ​റ്റു വി​ശു​ദ്ധ​രു​ടെ​യും തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​ള്ള ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു.

ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ക്രി​സ്റ്റി പ​റ​ന്പു​കാ​ട്ടി​ലും, പാ​രീ​ഷ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് കൊ​ടി​യി​റ​ക്കി​യ​തോ​ടെ ഈ ​വ​ർ​ഷ​ത്തെ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്കു സ​മാ​പ​ന​മാ​യി.

ജൂ​ലൈ 15 നു ​ഫാ. ക്രി​സ്റ്റി പ​റ​ന്പു​കാ​ട്ടി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ദി​വ​സേ​ന വി. ​കു​ർ​ബാ​ന​യും ആ​രാ​ധ​ന​യും നൊ​വേ​ന​യും വ​ച​ന സ​ന്ദേ​ശ​വും ദേ​വാ​ല​യ​ത്തി​ൽ ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ന​ട​ന്നു. വി. ​അ​ൽ​ഫോ​ൻ സാ​മ്മ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങാ​നും മാ​ധ്യ​സ്ഥ്യം തേ​ടി അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​നും അ​നേ​ക​രാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ചേ​ർ​ന്ന​ത്.

ഫാ. ​ജേ​ക്ക​ബ് ക്രി​സ്റ്റി പ​റ​ന്പു​കാ​ട്ടി​ൽ, ഫാ ​ജോ​സ​ഫ് പാ​ല​ക്ക​ൽ , ഫാ. ​ടോ​ണി മാ​പ്പ​റ​ന്പി​ൽ, റ​വ. ഫാ. ​അ​ബ്ര​ഹാം വാ​വോ​ലി​മേ​പ്പു​റ​ത്ത്, ഫാ. ​പ​യ​സ് തെ​ക്കേ​വ​യ​ലി​ൽ, ഫാ. ​റെ​നി എ​ബ്ര​ഹാം ക​ട്ട​യി​ൽ, ഫാ. ​ജോ​സ് കാ​ട്ടേ​ക്ക​ര, ഫാ. ​ലൂ​ക്ക് ക​ള​രി​ക്ക​ൽ, ഫാ. ​ജെ​യിം​സ് നി​ര​പ്പേ​ൽ, ഫാ. ​സോ​ജ​ൻ പു​തി​യാ​പ​റ​ന്പി​ൽ തു​ട​ങ്ങി​യ വൈ​ദി​ക​ർ തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു ദി​വ്യ​ബ​ലി​യും തി​രു​ക​ർ​മ്മ​ങ്ങ​ളും അ​ർ​പ്പി​ച്ചു.

ജൂ​ലൈ 23 വെ​ള്ളി, 24 ശ​നി ദി​ന​ങ്ങ​ളി​ൽ ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ മാ​റ്റു കൂ​ട്ടി. കു​ടും​ബ യൂ​ണി​റ്റു​ക​ളു​ടെ​യും, യു​വ​ജ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന മ​റ്റ​നേ​ക ക​ലാ​പ​രി​പാ​ടി​ക​ളും, ’മ​ത്ത​ൻ കു​ത്തി​യാ​ൽ...’ എ​ന്ന പേ​രി​ൽ ഇ​ട​വ​ക​യി​ലെ ക​ലാ​കാ​ര·ാ​ർ അ​ര​ങ്ങേ​റ്റി​യ ഹാ​സ്യ​നാ​ട​ക​വും ശ്ര​ദ്ധേ​യ​മാ​യി. ജൂ​ലൈ 24 നു ​ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ ഒ​രു​ക്കി​യ ഭ​ക്ഷ്യ​മേ​ള​യി​ലെ സ്റ്റാ​ളു​ക​ളി​ൽ കേ​ര​ള​ത്തി​ന്‍റെ രു​ചി​യൂ​റു​ന്ന വി​ഭ​വ​ങ്ങ​ൾ ല​ഭ്യ​മാ​യി​രു​ന്നു. ഇ​ട​വ​ക​യി​ലെ ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന ’ഗാ​ന​മേ​ള’ ആ​സ്വാ​ദ്യ ഹൃ​ദ​യ​ങ്ങ​ളെ തൊ​ട്ടു​ണ​ർ​ത്തു​ന്ന​താ​യി.

കൈ​ക്കാ​ര​ന്മാരാ​യ സി. ​വി ജോ​ർ​ജ്, ജ​യ​മോ​ൻ ജോ​സ​ഫ് , സ​ജേ​ഷ് അ​ഗ​സ്റ്റി​ൻ, സി​ജോ ജോ​സ്, ഷെ​ല്ലി വ​ട​ക്കേ​ക്ക​ര (സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽകി.

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ