'ട്രം​പ് വാ​ക്സീ​ൻ' സ്വീ​ക​രി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി സാ​റാ ഹ​ക്ക​ബി സാ​ന്‍റേ​ഴ്സ്
Tuesday, July 27, 2021 12:07 AM IST
അ​ർ​ക്ക​ൻ​സാ​സ്: അ​ർ​ക്ക​ൻ​സാ​സ് സം​സ്ഥാ​ന​ത്തി​ലെ എ​ല്ലാ​വ​രും "​ട്രം​പ് വാ​ക്സീ​ൻ' സ്വീ​ക​രി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി മു​ൻ വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി സാ​റാ ഹ​ക്ക​ബി. മാ​സ​ങ്ങ​ൾ​ക്കു മു​ന്പു ത​ന്നെ താ​ൻ "​ട്രം​പ് വാ​ക്സീ​ൻ' സ്വീ​ക​രി​ച്ച​താ​യി ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സാ​റാ അ​വ​കാ​ശ​പ്പെ​ട്ടു.

അ​ർ​ക്ക​ൻ​സാ​സ് സം​സ്ഥാ​ന​ത്തി​ലെ 36 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഇ​തു​വ​രെ പൂ​ർ​ണ​മാ​യും വാ​ക്സീ​ൻ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 11.34 ശ​ത​മാ​ന​മാ​ണ് ഇ​വി​ടെ പോ​സി​റ്റീ​വ് റേ​റ്റ് എ​ന്ന ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ട്രം​പി​ന്‍റെ വാ​ക്സീ​നെ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്യു​ന്ന പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ, ക​മ​ല ഹാ​രി​സ്, ആ​ന്‍റ​ണി ഫൗ​ച്ചി എ​ന്നി​വ​രെ സാ​റ ഹ​ക്ക​ബി നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചു.

ട്രം​പാ​ണ് വാ​ക്സീ​ൻ ക​ണ്ടെ​ത്താ​ൻ മു​ൻ​കൈ എ​ടു​ത്ത​തും അ​തി​ന് ആ​വ​ശ്യ​മാ​യ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​തെ​ന്നും സാ​റാ പ​റ​ഞ്ഞു. അ​ർ​ക്ക​ൻ​സാ​സ് ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് ട്രം​പി​ന്‍റെ അ​നു​ഗ്ര​ഹാ​ശി​സു​ക​ളോ​ടെ​യാ​ണ് സാ​റാ ഹ​ക്ക​ബി മ​ത്സ​ര രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

അ​ർ​ക്ക​ൻ​സാ​സി​ലെ കോ​വി​ഡ് മ​ര​ണ​വും, ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ന്ന​തു വാ​ക്സി​നേ​റ്റ് ചെ​യ്യാ​ത്ത​തി​നാ​ലാ​ണെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. പൗരന്മാ​​രു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നു വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​വ​ർ നി​ർ​ദേ​ശി​ച്ചു. ന്ധ​ട്രം​പി​ന്‍റെ വാ​ക്സീ​ൻ’ കോ​വി​ഡി​നെ​തി​രെ ഫ​ല​പ്ര​ദ​മാ​ണെ​ന്നും ഇ​വ​ർ ചൂ​ണ്ടി​കാ​ട്ടി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ