ഡാ​ള​സി​ലെ താ​പ​നി​ല 100 ഡി​ഗ്രി​യി​ലേ​ക്ക്
Tuesday, July 27, 2021 12:04 AM IST
ഡാ​ള​സ്: ഡാ​ള​സ് ഫോ​ർ​ട്ട്വ​ർ​ത്തി​ലെ താ​പ​നി​ല ആ​ദ്യ​മാ​യി ഈ ​വ​ർ​ഷം നൂ​റു ഡി​ഗ്രി​യി​ലേ​ക്ക്. ഞാ​യ​റാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​ന് നാ​ഷ​ന​ൽ വെ​ത​ർ സ​ർ​വീ​സ് ഡാ​ള​സ് ഫോ​ർ​ട്ട്വ​ർ​ത്ത് ഇ​ന്‍റ​ർ നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ 100 ഡി​ഗ്രി താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഈ ​മേ​ഖ​ല​യി​ൽ താ​പ​നി​ല ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ഗ​സ്റ്റ് 3 മു​ത​ൽ മി​ക്ക​വാ​റും എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും 100 ഡി​ഗ്രി ഫാ​ര​ൻ ഫീ​റ്റി​ലേ​ക്ക് (37.8 0 സെ​ൽ​ഷ്യ​സ്) താ​പ​നി​ല ഉ​യ​രു​മെ​ന്ന് വെ​ത​ർ സ​ർ​വീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ചൂ​ട് വ​ർ​ധി​ച്ച​തോ​ടെ വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​മാ​യി വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ ഇ​വ​യെ വാ​ഹ​ന​ത്തി​ലി​രു​ത്തി പു​റ​ത്തു​പോ​ക​രു​തെ​ന്നും, ഇ​തു കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​യി ക​ണ​ക്കാ​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

വാ​ഹ​ന​ത്തി​ൽ കു​ട്ടി​ക​ളെ ഇ​രു​ത്തി ഷോ​പ്പിം​ഗി​നു പു​റ​ത്തു പോ​കു​ന്ന​തും ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണ്. ചൂ​ടേ​റ്റ് കു​ട്ടി​ക​ൾ മ​രി​ക്കു​ന്ന സം​ഭ​വം അ​മേ​രി​ക്ക​യി​ൽ ഓ​രോ വ​ർ​ഷ​വും വ​ർ​ധി​ച്ചു വ​രു​ന്നു. ബ​ന്ധ​പ്പെ​ട്ട​വ​ർ ഈ ​കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ