ഐപിഎല്ലില്‍ റവ ജോര്‍ജ് എബ്രഹാം ജൂലൈ 27 നു സന്ദേശം നല്‍കുന്നു
Saturday, July 24, 2021 3:54 PM IST
ഹൂസ്റ്റണ്‍: ഇന്‍റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ ജൂലൈ 27 നു സംഘടിപ്പിക്കുന്ന ടെലി കോണ്‍ഫറന്‍സില്‍ പ്രസിദ്ധ സുവിശേഷക പ്രാസംഗികനും ബൈബിള്‍ പണ്ഡിതനുമായ റവ ജോര്‍ജ് എബ്രഹാം (വികാരി, ഓസ്റ്റിന്‍ മാര്‍ത്തോമാ ചര്‍ച്ച്) വചന പ്രഘോഷണം നടത്തുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലൈന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോര്‍ക്ക് ടൈം) രാത്രി ഒമ്പതിനാണ് ആരംഭിക്കുന്നത്.

വിവിധ സഭ മേലധ്യക്ഷന്മാരും പ്രഗത്ഭരും പ്രശസ്തരും ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ജൂലൈ 13 ചൊവ്വാഴ്ചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന ജോര്‍ജ് എബ്രഹാം അച്ചന്റെ പ്രഭാഷണം കേള്‍കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1-712-770-4821എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നമ്പരുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു

ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207 ,സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍