പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ നോ​ർ​ക്ക ചോ​ദ്യോ​ത്ത​ര വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Thursday, July 22, 2021 9:52 PM IST
ന്യൂ​യോ​ർ​ക്ക്: പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ലൈ 20 ബു​ധ​നാ​ഴ്ച നോ​ർ​ക്ക പ്ര​ധി​നി​ധി​ക​ളു​മാ​യി ചോ​ദ്യോ​ത്ത​ര വെ​ബ്ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. വൈ​കി​ട്ട് ഏ​ഴി​ന് തു​ട​ങ്ങി​യ സൂം ​വെ​ബി​നാ​റി​ൽ ജി​ല്ല പ്ര​സി​ഡ​ന്‍റ് എം. ​ന​ജീ​ബ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു . അം​ഗ​ങ്ങ​ൾ എ​ഴു​തി അ​യ​ച്ച പ​ത്തു പ്ര​സ​ക്ത​മാ​യ ചോ​ദ്യ​ങ്ങ​ളെ കൂ​ടാ​തെ പ്ര​ധാ​ന​പെ​ട്ട ത​ത്സ​മ​യ ചോ​ദ്യ​ങ്ങ​ൾ​ക്കും നോ​ർ​ക്ക പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ് ശ്രീ ​എം ജ​യ​കു​മാ​ർ, നോ​ർ​ക്ക ചെ​യ​ർ​മാ​ൻ, ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ നോ​ർ​ക്ക അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മ​റു​പ​ടി ന​ൽ​കി.

വെ​ബി​നാ​റി​ന്‍റെ പ്ര​സ​ക്ത ഭാ​ഗ​ങ്ങ​ൾ

1. പ്ര​വാ​സി​ക​ളു​ടെ പെ​ൻ​ഷ​ൻ ല​ഭി​ച്ചു തു​ട​ങ്ങു​ന്ന തി​യ​തി ഇ​പ്പോ​ൾ ഇ​മെ​യി​ൽ വ​ഴി ആ​ണ് അ​റി​യി​ക്കു​ന്ന​ത്. ഇ​മെ​യി​ൽ സൗ​ക​ര്യം എ​ല്ലാ പ്ര​വാ​സി​ക​ൾ​ക്കും ഇ​ല്ലാ​ത്ത​തി​നാ​ൽ മെ​സേ​ജ് ആ​യി അം​ഗ​ങ്ങ​ളെ ഈ ​വി​വ​രം അ​റി​യി​ക്കാ​നു​ള്ള നി​ർ​ദേ​ശം വെ​ൽ​ഫെ​യ​ർ ഫ​ണ്ട് അ​ധി​കാ​രി​ക​ളെ അ​റി​യി​ക്ക​മെ​ന്ന് ഉ​റ​പ്പ് ത​ന്നു.

2. പ്ര​വാ​സി​ക​ളു​ടെ പെ​ണ്‍​മ​ക്ക​ളു​ടെ വി​വാ​ഹ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​രേ​ഖ അ​റി​യി​ച്ചു.

3. അ​റു​പ​ത് ക​ഴി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്ക് ഒ​റ്റ​ത്ത​വ​ണ അ​ട​വ് അ​നു​സ​രി​ച്ച് പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​നു​ള്ള ച​ർ​ച്ച ന​ട​ക്കു​ന്ന​താ​യി അ​റി​യി​ച്ചു

4. മ​ട​ങ്ങി വ​ന്ന പ്ര​വാ​സി​ക​ൾ​ക്ക് തൊ​ഴി​ൽ സം​വ​ര​ണ ആ​വ​ശ്യം മു​ഖ്യ​മ​ന്ത്രി​ക്ക് അ​പേ​ക്ഷ ന​ൽ​കാ​വു​ന്ന​താ​ണ് എ​ന്ന​റി​യി​ച്ചു

5. വി​ദേ​ശ​രാ​ജ്യ​ങ്ങി​ലെ നോ​ർ​ക്ക നി​യ​മ സ​ഹാ​യ​ങ്ങ​ളെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ചു .

വെ​ബി​നാ​റി​ൽ പി​എം​എ​ഫ് ഗ്ലോ​ബ​ൽ കോ​ർ​ഡി​നേ​റ്റ​റും , ലോ​ക കേ​ര​ള മ​ല​യാ​ളി സ​ഭ അം​ഗ​വും കൂ​ടി​യാ​യ ജോ​സ് പ​ന​ച്ചി​ക്ക​ൽ , സം​സ്ഥാ​ന കോ​ർ​ഡി​നേ​റ്റ​ർ ബി​ജു കെ. ​തോ​മ​സ്, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി മാ​ത്യു, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജാ​ഷി​ൻ പാ​ല​ത്തി​ങ്ക​ൽ, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ്ര​എ​സ് കെ ​ബാ​ല​ച​ന്ദ്ര​ൻ, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് ഗോ​പ​കു​മാ​ർ എം.​ആ​ർ. നാ​യ​ർ, വ​ർ​ക്ക​ല യൂ​ണി​റ്റ് സെ​ക്ര​ട്ട​റി എ. ​സു​നി​ൽ കു​മാ​ർ തു​ട​ങ്ങി​യ​വ​രും മ​റ്റു അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല കോ​ർ​ഡി​നേ​റ്റ​ർ വി.​കെ. അ​നി​ൽ​കു​മ​ർ സം​ഘാ​ട​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ