ടെ​ക്സ​സ് ട​റ​ന്‍റ് കൗ​ണ്ടി​യി​ൽ വാ​രാ​ന്ത്യം 1500 പേ​ർ​ക്ക് കോ​വി​ഡ്
Monday, July 19, 2021 10:45 PM IST
ഡാ​ള​സ്: ടെ​ക്സ​സി​ലെ ഡാ​ള​സി​നോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന ട​റ​ന്‍റ് കൗ​ണ്ടി​യി​ൽ ഈ ​വാ​രാ​ന്ത്യം 1500 പു​തി​യ കോ​വി​ഡ് 19 കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച​താ​യി കൗ​ണ്ടി അ​ധി​കൃ​ത​ർ ജൂ​ലൈ 18 ഞാ​യ​റാ​ഴ്ച അ​റി​യി​ച്ചു. മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും രോ​ഗി​ക​ളു​ടെ എ​ണ്ണം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ശ​നി​യാ​ഴ്ച 966 കോ​വി​ഡ് കേ​സു​ക​ളും ഞാ​യ​റാ​ഴ്ച 527 കേ​സും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

രാ​ജ്യ​ത്താ​ക​മാ​നം കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്ന​തോ​ടൊ​പ്പം സ​മാ​ന്ത​ര​മാ​യി ഡ​ൽ​റ്റാ വ​ക​ഭേ​ദം ബാ​ധി​ച്ച കേ​സു​ക​ളും ഉ​യ​രു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

ഫോ​ർ​ട്ട്വ​ർ​ത്തി​ൽ 40 വ​യ​സു​ള്ള ഒ​രാ​ളു​ടെ മ​ര​ണ​വും കോ​വി​ഡ് മൂ​ല​മാ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. മാ​ർ​ച്ചി​ന് ശേ​ഷം ട​റ​ന്‍റ് കൗ​ണ്ടി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും വാ​ക്സി​നേ​ഷ​ൻ സ്ഥി​രീ​ക​രി​ക്കാ​ത്ത​വ​രി​ലാ​ണ്. മാ​ർ​ച്ച് മു​ത​ൽ ജൂ​ണ്‍​വ​രെ 17533 പേ​രി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും ഇ​തി​ൽ 98.9 ശ​ത​മാ​ന​വും വാ​ക്സി​നേ​റ്റ് ചെ​യ്യാ​ത്ത​വ​രാ​ണ്.

അ​ടി​യ​ന്തി​ര​മാ​യി കൗ​ണ്ടി​യി​ലെ എ​ല്ലാ​വ​രും കോ​വി​ഡ് വാ​ക്സീ​നേ​ഷ​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നു കൗ​ണ്ടി ഹെ​ൽ​ത്ത് ഡ​യ​റ​ക്ട​ർ വി​ന്നി റ്റ​നീ​ജ അ​ഭ്യ​ർ​ഥി​ച്ചു. ഡാ​ള​സി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ അ​ൽ​പം വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, ആ​ഫ്രി​ക്ക​യി​ൽ നി​ന്നു​ള്ള വൈ​റ​സ് മ​ങ്കി പോ​ക്സ് ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​തും ഡാ​ള​സി​ലാ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി ചെ​റി​യാ​ൻ