സാ​ൻ​ഫ്രാ​ൻ​സി​സ്ക്കോ​യി​ൽ ര​ഥ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
Monday, July 19, 2021 10:44 PM IST
സാ​ൻ​ഫ്രാ​ൻ​സി​സ്ക്കോ: ജ​ഗ​ന്നാ​ഥ് ക​ൾ​ച്ച​റ​ൽ ആ​ന്‍റ് എ​ജു​ക്കേ​ഷ​ണ​ൽ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ലി​ഫോ​ർ​ണി​യ സാ​ൻ​ഫ്രാ​ൻ​സി​സ്ക്കോ ബെ ​ഏ​രി​യാ​യി​ൽ ര​ഥോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു ര​ഥ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജൂ​ലൈ 11ന് ​സം​ഘ​ടി​പ്പി​ച്ച ര​ഥ​യാ​ത്ര​യി​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ക​മ്മ്യൂ​ണി​റ്റി​യി​ലെ 500 പേ​ർ പ​ങ്കെ​ടു​ത്തു. ക​ലി​ഫോ​ർ​ണി​യ നൈ​ൽ​സ് ഫ്രീ​മോ​ണ്ട് അ​ന്പ​ല​ത്തി​ലാ​ണ് ജ​ഗ​ന്നാ​ഥ് പ​രി​ബ​ർ ര​ഥോ​ത്സ​വ​ത്തി​ന്‍റെ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

ര​ഥ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ വേ​ദ​മ​ന്ത്ര​ങ്ങ​ൾ ഉ​രു​വി​ട്ട് ര​ഥോ​ത്സ​വ ച​ട​ങ്ങു​ക​ൾ​ക്ക് അ​ന്പ​ല​പൂ​ജാ​രി വി​ശ്വാ​മി​ജി നേ​തൃ​ത്വം ന​ൽ​കി. ര​ഥോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഒ​ഡി​സി ഡാ​ൻ​സ്, മ്യൂ​സി​ക്ക്, പെ​യ്്ന്‍റിം​ഗ് എ​ന്നി​വ​യും പ്രാ​ദേ​ശി​ക ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ആ​ർ​ട്ടി​സ്റ്റ് ര​ഥ​ത്തി​ന്‍റെ ചെ​റി​യ മോ​ഡ​ലും ക്ര​മീ​ക​രി​ച്ചി​രു​ന്നു.

ഫ്രി​മോ​ണ്ട് മേ​യ​ർ ലി​ലി മെ​യ്, സി​റ്റി കൗ​ണ്‍​സി​ൽ മെ​ന്പ​ർ രാ​ജ സാ​ൽ​വ​ൻ, ഹെ​യ്വാ​ർ​ഡ് സി​റ്റി കൗ​ണ്‍​സി​ലിം​ഗ് അം​ഗം അ​യ്ഷാ വ​ഹാ​സ്, ഡെ. ​കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ൽ രാ​ജേ​ഷ് നാ​യ്ക്ക് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്രാ​ദേ​ശി​ക ജ​ന​പ്ര​തി​നി​ധി​ക​ളും ര​ഥോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഭാ​വി​ത​ല​മു​റ​യി​ൽ സാം​സ്കാ​രി​ക​വും, ആ​ത്മീ​യ​വു​മാ​യ പാ​ര​ന്പ​ര്യം നി​ല​നി​ർ​ത്തു​ക എ​ന്ന​താ​ണ് ര​ഥ​യാ​ത്ര കൊ​ണ്ട് ഉ​ദേ​ശി​ക്കു​ന്ന​തെ​ന്ന് എ​ജു​ക്കേ​ഷ​ൻ സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി ചെ​റി​യാ​ൻ