മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ ന​വ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ​മാ​ർ അ​ഭി​ഷി​ക്ത​ത​രാ​യി
Monday, July 19, 2021 10:34 PM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രാ​യി ഡോ. ​യു​യാ​ക്കീം മാ​ർ കൂ​റി​ലോ​സ്, ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ് എ​ന്നി​വ​ർ നി​യോ​ഗി​ത​രാ​യി. വി​കാ​രി ജ​ന​റാ​ളാ​യി റ​വ. ജോ​ർ​ജ് മാ​ത്യു സ്ഥാ​ന​മേ​റ്റു.

സ​ഭാ ആ​സ്ഥാ​ന​മാ​യ തി​രു​വ​ല്ല പു​ലാ​ത്തീ​ൻ ചാ​പ്പ​ലി​ൽ ഇ​ന്ന​ലെ രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ​യാ​യി​രു​ന്നു സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രു​ടെ​യും പു​തി​യ വി​കാ​രി ജ​ന​റാ​ളി​ന്‍റെ​യും സ്ഥാ​നാ​രോ​ഹ​ണം.

ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ജൂ​ലൈ 18 രാ​വി​ലെ 9ന് ​സ​ഭാ ആ​സ്ഥാ​ന​മാ​യ പു​ലാ​ത്തീ​നി​ലെ ചാ​പ്പ​ലി​ൽ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ന​ട​ത്ത​പ്പെ​ട്ട ശു​ശ്രൂ​ഷ​യി​ൽ മാ​ർ​ത്തോ​മ സ​ഭ​യി​ലെ തി​രു​മേ​നി​മാ​രോ​ടൊ​പ്പം ഇ​ത​ര സ​ഭ​ക​ളി​ലെ മേ​ൽ​പ്പ​ട്ട​ക്കാ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഡോ.​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പൊ​ലീ​ത്ത കു​ന്നം​കു​ള​ത്തെ അ​ർ​ത്താ​ട്ട് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യി​ൽ ഇ​ട്ടി​മാ​ണി ഇ​ട്ടി​യ​ച്ച​ന്‍റെ​യും ചീ​ര​ൻ വീ​ട്ടി​ൽ സാ​റാ​മ്മ​യു​ടെ​യും മ​ക​നാ​യി 1951 ന​വം​ബ​ർ 21 ന് ​ജ​നി​ച്ചു. എ​രു​മ​പ്പെ​ട്ടി ഗ​വ​ണ്മെ​ന്‍റ് ഹൈ​സ്കൂ​ളി​ലും തേ​വ​ര എ​സ്.​എ​ച്ച്, ഇ​രി​ഞ്ഞാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ളേ​ജി​ലും വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തീ​ക​രി​ച്ചു. കോ​ട്ട​യം മാ​ർ​ത്തോ​മ വൈ​ദി​ക സെ​മി​നാ​രി​യി​ലെ ദൈ​വ ശാ​സ്ത്ര പ​ഠ​ന​ത്തി​ന് ശേ​ഷം 1978 ഏ​പ്രി​ൽ 29ന് ​മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യി​ൽ ശെ​മ്മാ​ശ​നാ​യും, 1978 മെ​യ് 16ന് ​ക​ശീ​ശാ​യാ​യും പ​ട്ടം കെ​ട്ട​പ്പെ​ട്ടു. 1989 ന​വം​ബ​ർ 4ന് ​റ​ന്പാ​നാ​യും, 1989 ഡി​സം​ബ​ർ 9ന് ​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് എ​ന്ന നാ​മ​ധാ​രി​യാ​യി റ​വ. യു​യാ​ക്കീം ചീ​ര​ൻ മേ​ൽ​പ്പ​ട്ട സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ടു.

മാ​ർ​ത്തോ​മ സ​ഭ​യു​ടെ പ​ത്ത​നാ​പു​ര​ത്തു​ള്ള ആ​ശാ ഭ​വ​ൻ, ഭി​ന്ന​ശേ​ഷി​യു​ള്ള കു​ഞ്ഞു​ങ്ങ​ൾ​ക്കാ​യി തു​ട​ങ്ങി​യ പി​ട​വൂ​രി​ലെ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ, ക​ട​ലോ​ര​ങ്ങ​ളി​ലെ കു​ട്ടി​ക​ളു​ടെ ന​ല്ല വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി പ​ള്ളി​പ്പാ​ട്ടു​ള്ള ദീ​പ്തി ബാ​ലി​കാ ഭ​വ​ൻ, മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി മാ​വേ​ലി​ക്ക​ര​യി​ലു​ള്ള ജ്യോ​തി​സ്, മേ​ക്കൊ​ഴൂ​രി​ലു​ള്ള ദീ​പം ബാ​ലി​കാ ഭ​വ​ൻ തു​ട​ങ്ങി​യ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് പ്രാ​രം​ഭ നേ​തൃ​ത്വം ന​ൽ​കി​യ​ത് തി​രു​മേ​നി​യാ​ണ്. അ​ടൂ​രി​ലു​ള്ള മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ യൂ​ത്ത് സെ​ന്‍റ​ർ തി​രു​മേ​നി​യു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​ൽ ഉ​ള​വാ​യ​താ​ണ്. സ​ത്യ​വാ​ടി, ഗാ​ട്ജ്ഗേ​സ്വെ​ർ, ഒ​റീ​സ​യി​ലെ ക​ല​ഹ​ണ്ഡി മി​ഷ​ൻ തു​ട​ങ്ങി​യ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം വ​ഹി​ച്ചു. നി​ല​വി​ൽ മാ​ർ​ത്തോ​മ സ​ഭ​യു​ടെ കൊ​ട്ടാ​ര​ക്ക​ര ഭ​ദ്രാ​സ​ന​ത്തി​ന്‍റെ അ​ധ്യ​ക്ഷ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത അ​ഞ്ചേ​രി ഇ​ല​യ്ക്കാ​ട്ടു​ക്ക​ടു​പ്പി​ൽ
.വി . ​ജേ​ക്ക​ബി​ന്‍റെ​യും മാ​ങ്ങാ​നം ചെ​മ്മ​ര​പ്പ​ള്ളി​ൽ സാ​റാ​മ​യു​ടെ​യും മ​ക​നാ​യി 1949 സെ​പ്റ്റം​ബ​ർ 8 ന് ​ജ​നി​ച്ചു. പു​തു​പ്പ​ള്ളി സെ​ൻ​റ് ജോ​ർ​ജ് സ്കൂ​ളി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​വും കോ​ട്ട​യം ബ​സേ​ലി​യോ​സ് കോ​ളേ​ജ് , സി​എം​സ്. കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സ​വും . 1972 -1976 കാ​ല​യ​ള​വി​ൽ ക​ൽ​ക്ക​ട്ട ബി​ഷ​പ്പ്സ് കോ​ളേ​ജി​ൽ ദൈ​വ​ശാ​സ്ത്ര പ​ഠ​ന​വും പൂ​ർ​ത്തീ​ക​രി​ച്ചു. 1976 മെ​യ് 29ന് ​മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യി​ൽ ശെ​മ്മാ​ശ​നാ​യും, 1976 ജൂ​ണ്‍ 12 ന് ​ക​ശ്ശീ​ശാ​യാ​യും പ​ട്ടം സ്വീ​ക​രി​ച്ചു. 1993 ഓ​ഗ​സ്റ്റ് 31ന് ​റ​ന്പാ​നാ​യും, 1993 ഒ​ക്ടോ​ബ​ർ 2ന് ​ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ് എ​ന്ന നാ​മ​ധാ​രി​യാ​യി റ​വ. ജോ​സ​ഫ് ജേ​ക്ക​ബ് മേ​ൽ​പ്പ​ട്ട സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട് : ആ​ൻ​ഡ്രൂ​സ് അ​ഞ്ചേ​രി