മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്
Saturday, July 17, 2021 3:10 AM IST
നിരാലംബരും, നിരാശ്രയരുമായവരെ ചേർത്ത് നിർത്തിയും അവരുടെ ഉന്നമനത്തിനായി കാരുണ്യ സേവന പദ്ധതികൾ നടപ്പിലാക്കുകയും ചെയ്ത മലങ്കര സഭയുടെ പരമാധ്യക്ഷനായ കാതോലിക്കോസും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവായുടെ വേർപാടിൽ അനുശോചിച്ചുകൊണ്ട് ഫോമാ അനുസ്മരണ സമ്മേളനം നടത്തുന്നു.

ജൂലൈ 19 നു ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം രാത്രി 9 നു ചേരുന്ന സമ്മേളനത്തിൽ അമേരിക്കയിലും ഇന്ത്യയിലുമുള്ള നിരവധി പ്രമുഖർ പങ്കു ചേരുമെന്ന് പ്രസിഡന്‍റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്‍റ് പ്രദീപ് നായര്‍,ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ അഭ്യർത്ഥിച്ചു.