സാറാമ്മ ബെഞ്ചമിന്‍ ന്യൂയോര്‍ക്കില്‍ നിര്യാതയായി
Friday, June 25, 2021 5:26 PM IST
ന്യൂയോര്‍ക്ക്: ദീര്‍ഘകാലമായി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്‍റില്‍ സ്ഥിരതാമസമാക്കിയ തിരുവനന്തപുരം കാര്യവട്ടം പുതുവല്‍പുത്തന്‍വീട്ടില്‍ ഇസ്രയേല്‍ ബെഞ്ചമിന്‍റെ ഭാര്യ സാറാമ്മ ബെഞ്ചമിന്‍ (കുഞ്ഞുമോള്‍ - 72) നിര്യാതയായി. സംസ്കാരം 30 ന് (ബുധൻ) രാവിലെ ശുശ്രൂഷകള്‍ക്കുശേഷം ഫെയര്‍വ്യൂ സെമിത്തേരിയില്‍.

മക്കൾ: ടീന ബെഞ്ചമിന്‍ (ഡാളസ്), ടിജു ബെഞ്ചമിന്‍ (കറക്ഷന്‍ ഓഫീസര്‍, ന്യൂയോര്‍ക്ക്). അലക്‌സ് ഫിലിപ്പ് (ഡാളസ്) ജാമാതാവാണ്.

1972-ല്‍ ഡല്‍ഹിയില്‍ നിന്നും അമേരിക്കയിലെത്തിയ പരേത ദീര്‍ഘകാലം സ്റ്റാറ്റന്‍ഐലന്റിലെ സൗത്ത് ബീച്ച് സൈക്യാട്രിക് സെന്‍ററില്‍ റജിസ്‌ട്രേഡ് നഴ്‌സായി സേവനം അനുഷ്ഠിച്ചശേഷം വിശ്രമജീവിതം നയിച്ചുവരിയായിരുന്നു. സ്റ്റാറ്റന്‍ഐലന്റ് സിഎസ്ഐ കോണ്‍ഗ്രിഗേഷന്‍ സ്ഥാപകാംഗവും സജീവ പ്രവര്‍ത്തകയുമായിരുന്നു. കുമ്പളാംപൊയ്ക ചരുവില്‍ ടിജു വില്ലയില്‍ കുടുംബാംഗമാണ്.

സഹോദരങ്ങൾ: സൂസന്‍ ജോണ്‍ (ശോശാമ്മ), മോളമ്മ സ്കറിയ, ശാന്തമ്മ ജോര്‍ജ്കുട്ടി, ഗ്രേസി രാജന്‍ (എല്ലാവരും ന്യൂയോര്‍ക്ക്).

29 നു വൈകുന്നേരം 6 മുതല്‍ രാത്രി 9 വരെ മാത്യൂസ് ഫ്യൂണറല്‍ ഹോമിലെ പൊതുദര്‍ശനം ഉണ്ടായിരിക്കും.

പരേതയുടെ വേര്‍പാടില്‍ സ്റ്റാറ്റന്‍ഐലന്‍റ് മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ക്യാപ്റ്റന്‍ രാജു ഫിലിപ്പ് അനുശോചിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം