കോവിഡ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് കേരളത്തിനു സഹായം നൽകുന്നു
Thursday, June 24, 2021 11:50 AM IST
ഡാളസ് : കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രതിരോധത്തിലായ കേരളത്തിനു ഒരു സഹായം നൽകുവാനുള്ള തീരുമാനം കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്വീകരിച്ചു. അതിന്‍റെ ഭാഗമായി ഫണ്ട്‌ സമാഹരണം ആരംഭിച്ചു. മേയ്‌ ഒന്നു മുതൽ മെയ്‌ 30 വരെയായിരുന്നു ഫണ്ട് സമാഹരണം നടത്തിയത്.

ദുരന്തകാലത്തു കേരളത്തിലെ സാഹചര്യങ്ങളെ നിസാരമായി കാണാനോ നിശബ്ദമായി ഇരിക്കാനോ കേരള അസോസിയേഷൻ ഓഫ് ഡളസിന് കഴിയുമായിരുന്നില്ല. കേരള അസോസിയേഷനും ഐ സി ഇ സി യും സംയുക്തമായി കമ്മറ്റി കൂടി ഫണ്ട്‌ സമാഹരണം നടത്താൻ പദ്ധതിയിടുകയും കോർഡിനേറ്ററായി ഐ. വർഗീസിനെ ചുമതല ഏല്പിക്കുകയും ചെയ്തു. ചുരുങ്ങിയ സമയതിനുള്ളിൽ മെന്പർമാർ ഇരുപത്തഞ്ചു ഡോളർ മുതൽ ആയിരം ഡോളർ വരെ നൽകുകയുണ്ടായി. അങ്ങനെ ലഭിച്ച 16042 ഡോളർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കുകയുണ്ടായി.

കോവിഡ്-19 മഹാമാരിയുടെ പ്രതിരോധ പ്രവർത്തനത്തിന് ഉപയോഗിക്കണം എന്ന അഭ്യർത്ഥന യോടെയാണ് അയച്ചു കൊടുത്തിരിക്കുന്നത്.

റിപ്പോർട്ട്: അനശ്വരം മാമ്പിള്ളി