വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ അ​തി​വേ​ഗ കോ​വി​ഡ് ടെ​സ്റ്റ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണം: മ​ല​ബാ​ർ ഡ​വ​ല​പ്മെ​ന്‍റ് ഫോ​റം
Wednesday, June 23, 2021 11:02 PM IST
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ നാ​ല് വി​മാ​ന​ത്താ​വ​ങ്ങ​ളി​ലും അ​തി​വേ​ഗ കോ​വി​ഡ് പ​രോ​ശോ​ധ​ന സം​വി​ധാ​ന​മൊ​രു​ക്കി ഭാ​ഗി​ക​മാ​യി യാ​ത്രാ വി​ല​ക്ക് നീ​ക്കി​യ യു​എ​ഇ​ലേ​ക്ക് വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ മ​ല​ബാ​ർ ഡ​വ​ല​പ്മെ​ന്‍റ് ഫോ​റം പ്ര​ധാ​ന​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി, വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി, വ്യോ​മ​യാ​ന വ​കു​പ്പ് മ​ന്ത്രി എ​ന്നി​വ​ർ​ക്ക് അ​യ​ച്ച നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

നാ​ലു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഫ​ലം കി​ട്ടു​ന്ന അ​തി​വേ​ഗ പ​രി​ശോ​ധ​ന സൗ​ക​ര്യ​ങ്ങ​ളു​ള്ള ലാ​ബു​ക​ൾ താ​ൽ​പ​ര്യ​മ​റി​യി​ച്ചു​കൊ​ണ്ട് ഇ​തി​ന​കം വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. യു​എ​ഇ നി​ഷ്ക​ർ​ഷി​ച്ച സൗ​ക​ര്യ​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഉ​ട​ന​ടി സ്ഥാ​പി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ എ​യ​ർ​ലൈ​ൻ​സ് ക​ന്പ​നി​ക​ൾ ബു​ക്കിം​ഗ് ആ​രം​ഭി​ക്കൂ.

നൂ​റു ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളാ​ണ് അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ൾ​ക് നാ​ട്ടി​ലെ​ത്തി തി​രി​ച്ചു പോ​കാ​ൻ ക​ഴി​യാ​തെ നാ​ട്ടി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. കൃ​ത്യ​സ​മ​യ​ത് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഒ​രു​പാ​ട് പേ​ർ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും എം. ​ഡി ഫ് ​ചെ​യ​ർ​മാ​ൻ യു.​എ ന​സീ​ർ പ്ര​സി​ഡ​ന്‍റ് എ​സ്എ അ​ബൂ​ബ​ക്ക​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്മാ​ൻ എ​ട​ക്കു​നി, ട്ര​ഷ​റ​ർ സ​ന്തോ​ഷ് കു​റ്റി​യാ​ടി, എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ