ഫി​ല​ഡ​ൽ​ഫി​യ സീ​റോ മ​ല​ബാ​ർ പ​ള്ളി​യി​ൽ സി​സി​ഡി ഗ്രാ​ജു​വേ​റ്റ്സി​നെ ആ​ദ​രി​ച്ചു
Wednesday, June 23, 2021 10:48 PM IST
ഫി​ല​ഡ​ൽ​ഫി​യ: സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ ഈ ​വ​ർ​ഷം മ​ത​ബോ​ധ​ന​സ്കൂ​ൾ പ​ന്ത്ര​ണ്ടാം​ക്ലാ​സി​ൽ നി​ന്നും ഗ്രാ​ജു​വേ​റ്റു​ചെ​യ്ത് ഡി​പ്ലോ​മ നേ​ടി​യ 19 യു​വ​തീ​യു​വാ​ക്ക​ളെ ആ​ദ​രി​ച്ചു. ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​കു​ര്യാ​ക്കോ​സ് കു​ന്പ​ക്കീ​ൽ ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ച് പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ഗ്രാ​ജു​വേ​റ്റ്സി​നെ അë​മോ​ദി​ച്ചു അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

സ​ണ്‍​ഡേ​സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ജേ​ക്ക​ബ് ചാ​ക്കോ ല​ളി​ത​മാ​യ ഗ്രാ​ജു​വേ​ഷ​ൻ ച​ട​ങ്ങ് മോ​ഡ​റേ​റ്റു ചെ​യ്തു. പ​ന്ത്ര​ണ്ടാം​ക്ലാ​സ് അ​ധ്യാ​പി​ക ഡോ. ​ബി​ന്ദു മെ​തി​ക്ക​ളം ക്ലാ​സ് ഓ​ഫ് 2021ന് ​ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് ഗ്രാ​ജു​വേ​റ്റ്സി​ന് സ​ർ​ട്ടി​ഫി​ക്ക​റ്റും, പാ​രി​തോ​ഷി​ക​വും വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് കു​ന്പ​ക്കീ​ൽ ന​ൽ​കി ആ​ദ​രി​ച്ചു.

അ​തോ​ടൊ​പ്പം സി​സി​ഡി പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ​നി​ന്നും ഈ ​വ​ർ​ഷം ബെ​സ്റ്റ് സ്റ്റു​ഡ​ന്‍റ്് ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ബെ​ൽ ജോ​സ​ഫ് ചാ​ക്കോ​ക്ക് ദി​വം​ഗ​ത​നാ​യ ജോ​സ​ഫ് കാ​ഞ്ഞി​ര​ക്കാ​ട്ടു​തൊ​ട്ടി​യി​ലി​ന്‍റെ സ്മ​ര​ണാ​ർ​ഥം മ​താ​ധ്യാ​പ​ക​നാ​യ ജോ​സ​ഫ് ജ​യിം​സി​ന്‍റെ മ​ക​നും, ബ​ഹു​രാ​ഷ്ട്ര ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് ക​ന്പ​നി റി​സേ​ർ​ച്ച് ഫാ​ർ​മ​സി​സ്റ്റും ആ​യ ഡോ. ​ജോ​സി​ൻ ജ​യിം​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന 500 ഡോ​ള​ർ വാ​ർ​ഷി​ക സ്കോ​ള​ർ​ഷി​പ്പ് അ​വാ​ർ​ഡും, മെ​റി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റും ഡോ. ​ജോ​സി​ൻ ജ​യിം​സ് ന​ൽ​കി.

2020-21ലെ ​എ​സ്എ​റ്റി പ​രീ​ക്ഷ​യി​ൽ സി​സി​ഡി പ​ന്ത്ര​ണ്ടാം ക്ലാ​സി​ൽ നി​ന്നും ഉ​ന്ന​ത​വി​ജ​യം നേ​ടി​യ മേ​രി​ലി​ൻ പോ​ൾ, തോ​മ​സ് മാ​ത്യു തൂ​ങ്കു​ഴി എ​ന്നി​വ​ർ​ക്ക് എ​സ്എം​സി​സി ന​ൽ​കു​ന്ന കാ​ഷ് അ​വാ​ർ​ഡു​ക​ൾ എ​സ്എം​സ സി ​ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷാ​ജി മി​റ്റ​ത്താ​നി, കൈ​ക്കാ​ര​ൻ ജോ​ർ​ജ് വി. ​ജോ​ർ​ജ് എ​ന്നി​വ​ർ ന​ൽ​കി ആ​ദ​രി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് കു​ന്പ​ക്കീ​ൽ, കൈ​ക്കാ​ര·ാ​രാ​യ ബി​നു പോ​ൾ, സ​ജി സെ​ബാ​സ്റ്റ്യ​ൻ, പോ​ള​ച്ച​ൻ വ​റീ​ദ്, ജോ​ർ​ജ് വി. ​ജോ​ർ​ജ്, സെ​ക്ര​ട്ട​റി ടോം ​പാ​റ്റാ​നി​യി​ൽ, സ​ണ്‍​ഡേ​സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ജേ​ക്ക​ബ് ചാ​ക്കോ, വൈ​സ് പ്രി​ൻ​സി​പ്പാ​ൾ ജോ​സ് മാ​ളേ​യ്ക്ക​ൽ, മ​താ​ധ്യാ​പ​ക​രാ​യ ഡോ. ​ബി​ന്ദു മെ​തി​ക്ക​ളം, ജോ​സ് ജോ​സ​ഫ്, ജോ​സ​ഫ് ജ​യിം​സ് എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജോ​സ് മാ​ളേ​യ്ക്ക​ൽ