കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് ഫോ​മാ​യു​ടെ കൈ​ത്താ​ങ്ങ്
Tuesday, June 22, 2021 10:40 PM IST
ന്യൂ​യോ​ർ​ക്ക്: ഒ​റ്റ​ക്ക​ല്ല, ഒ​പ്പ​മു​ണ്ട് ഫോ​മാ സ​ന്ദേ​ശ​വു​മാ​യി ഫോ​മാ ന​ട​പ്പി​ലാ​ക്കു​ന്ന ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫോ​മാ കൊ​ല്ലം ജി​ല്ല​ക്ക് ന​ൽ​കി​യ വെ​ന്‍റി​ലേ​റ്റ​റും പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ളും കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് എം. ​മു​കേ​ഷ് എം​എ​ൽ​എ കൈ​മാ​റി. എം. ​നൗ​ഷാ​ദ് എം​എ​ൽ​എ , ജി​ല്ലാ ക​ള​ക്ട​ർ അ​ബ്ദു​ൾ നാ​സ​ർ, ഡി​എം​ഓ ഡോ. ​ശ്രീ​ല​ത, ഡോ. ​വ​സ​ന്ത​ദാ​സ് , ഡോ. ​ഹ​രി​കു​മാ​ർ , ക​ഐം​എ​സ്‌​സി​എ​ൽ വെ​യ​ർ​ഹൗ​സ് മാ​നേ​ജ​ർ ലീ​ന, കൊ​ല്ലം പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി ബി​ജു തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വാ​ഷിം​ഗ്ട​ണ്‍ ആ​ണ് വെ​ന്‍റി​ലേ​റ്റ​റു​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്തി​രു​ന്ന​ത്, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലേ​ക്കു​ള്ള വെ​ന്‍റി​ലേ​റ്റ​റു​ക​ളും കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് വാ​ഷിം​ഗ്ട​ണ്‍ ആ​ണ് സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന​ത്. ഫ്ള​വേ​ഴ്സ് ടി ​വി അ​മേ​രി​ക്ക​യു​ടെ ക്രി​യേ​റ്റീ​വ് ഹെ​ഡും കൊ​ല്ലം സ്വ​ദേ​ശി​യു​മാ​യ ബി​ജു സ​ഖ​റി​യ​യാ​ണ് കൊ​ല്ല​ത്തെ പ​രി​പാ​ടി ന​ട​ത്തു​വാ​ൻ ഫോ​മാ​യെ സ​ഹാ​യി​ച്ച​ത്.

ര​ണ്ടാം ഘ​ട്ട​മാ​യി കൂ​ടു​ത​ൽ ജീ​വ​ൻ ര​ക്ഷാ സാ​മ​ഗ്രി​ക​ൾ ആ​ഡ്ര​യു​മാ​യി കൈ​കോ​ർ​ത്ത് കേ​ര​ള​ത്തി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. മൂ​ന്നാം​ഘ​ട്ട​മാ​യി കൂ​ടു​ത​ൽ ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​തോ​ടൊ​പ്പം ത​ന്നെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മൊ​ബൈ​ൽ ഫോ​ണു​ക​ളും, ടാ​ബ്ല​റ്റു​ക​ളും എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ന്നു വ​രു​ന്നു.

ഫോ​മ​യു​ടെ ജീ​വ​ൻ കാ​രു​ണ്യ പ്ര​വ​ർ​ത്തി​ക​ളി​ൽ ഫോ​മ​യോ​ടൊ​പ്പം സ​ഹ​ക​രി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ടി. ​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്നി​വ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ