സീ​ന​ത്ത് റ​ഹ്മാ​ൻ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഷി​ക്കാ​ഗോ എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ
Monday, June 21, 2021 10:10 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പൊ​ളി​റ്റി​ക്സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സീ​ന​ത്ത് റ​ഹ്മാ​നെ നി​യ​മി​ച്ചു. ജൂ​ലൈ ഒ​ന്നു മു​ത​ൽ സീ​ന​ത്ത് ചു​മ​ത​ല​യി​ൽ പ്ര​വേ​ശി​ക്കും. എ​സ്പെ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​മേ​രി​ക്കാ പ്രൊ​ജ​ക്റ്റ് ലീ​ഡ​റാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണ് സീ​ന​ത്ത്. ആ​ഗോ​ള​ത​ല​ത്തി​ൽ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാ​ന്പ​ത്തി​ക വി​ഷ​യ​ങ്ങ​ൾ സ​മൂ​ഹ​ത്തെ എ​ങ്ങ​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും എ​ന്ന​തി​നെ കു​റി​ച്ചു പ​ഠ​നം ന​ട​ത്തു​ന്ന പ്ര​ഗ​ത്ഭ നാ​ഷ​ണ​ൽ ലീ​ഡ​ർ കൂ​ടി​യാ​ണ് സീ​ന​ത്ത്.

ഗ്ലോ​ബ​ൽ യൂ​ത്ത് നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​ഠി​ച്ചു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന യു​എ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്റ്റേ​റ്റ് സ്പെ​ഷ​ൽ അ​ഡ്വൈ​സ​ർ കൂ​ടി​യാ​യി​രു​ന്ന സീ​ന​ത്ത് ഹി​ല്ല​രി ക്ലി​ന്‍റ​ൻ, ജോ​ണ്‍ കേ​റി എ​ന്നി​വ​രു​ടെ കീ​ഴി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഇ​ല്ലി​നോ​യ്സി​ൽ നി​ന്നും ബി​രു​ദം നേ​ടി​യ ഇ​വ​ർ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഷി​ക്കാ​ഗോ​യി​ൽ നി​ന്നും മി​ഡി​ൽ ഈ​സ്റ്റേ​ണ്‍ സ്റ്റ​ഡീ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി.

യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​കാ​ല​ഘ​ട്ട​ത്തി​ൽ അ​വ​ർ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ൾ എ​ന്താ​ണെ​ന്ന് ക​ണ്ടെ​ത്തി അ​തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക എ​ന്ന വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ത​ന്നി​ൽ നി​ഷി​പ്ത​മാ​യി​രി​ക്കു​ന്ന​തെ​ന്നും ത​ന്‍റെ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി അ​തി​നു​വേ​ണ്ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ നി​ന്നും കു​ടി​യേ​റി​യ മാ​താ​പി​താ​ക്ക​ൾ​ക്ക് ഷി​ക്കാ​ഗോ​യി​ൽ ജ​നി​ച്ച മ​ക​ളാ​ണ് സീ​ന​ത്ത്. മൂ​ന്നു വ​ർ​ഷം കൂ​ടു​ന്പോ​ൾ ഇ​ന്ത്യ​യി​ലെ കു​ടും​ബാം​ഗ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കു​ക എ​ന്ന​തു ഇ​വ​രു​ടെ പ​തി​വാ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ