മെ​ഡി​കെ​യ​ർ ആ​നു​കൂ​ല്യം: ഡെ​ന്‍റ​ൽ, വി​ഷ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഷു​മ്മ​റും ബ​ർ​ണി​യും
Monday, June 21, 2021 10:08 PM IST
വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ലെ അ​റു​പ​ത്തി​യ​ഞ്ചു വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന മെ​ഡി​കെ​യ​ർ ആ​നു​കൂ​ല്യ​ങ്ങ​ളോ​ടൊ​പ്പം ഡെ​ന്‍റ​ൽ, വി​ഷ​ൻ, ഹി​യ​റിം​ഗ് എ​യ്ഡ് ആ​നു​കൂ​ല്യ​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന സ​മ്മ​ർ​ദ​വു​മാ​യി ബ​ർ​ണി സാ​ന്‍റേഴ്സും ച​ക്ക് ഷു​മ്മ​റും. ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സെ​ന​റ്റ​ർ​മാ​രാ​യ ഇ​രു​വ​രും ജൂ​ണ്‍ 20 ഞാ​യ​റാ​ഴ്ച​യാ​ണ് ഈ ​നി​ർ​ദ്ദേ​ശം ബൈ​ഡ​നു മു​ന്പി​ൽ സ​മ​ർ​പ്പി​ച്ച​ത്.

1960 മു​ത​ൽ മി​ല്യ​ണ്‍ ക​ണ​ക്കി​ന് പ്രാ​യ​മാ​യ അ​മേ​രി​ക്ക​ൻ പൗ​ര·ാ​ർ​ക്ക് മെ​ഡി​കെ​യ​ർ ആ​നു​കൂ​ല്യം ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും വി​ഷ​ൻ, ഡെ​ന്‍റ​ൽ, ഹി​യ​റിം​ഗ് ആ​നു​കൂ​ല്യം ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ വ​ലി​യ തു​ക ഇ​തി​നു വേ​ണ്ടി ചി​ല​വ​ഴി​ക്കേ​ണ്ടി​വ​ന്നി​രു​ന്നു. പ​ല​രും ഇ​തു​കൊ​ണ്ടു ത​ന്നെ ചി​കി​ത്സ വേ​ണ്ടെ​ന്നു​വയ്ക്കു​ക​യും ചെ​യ്യു​ന്ന സ്ഥി​തി​വി​ശേ​ഷം ഉ​ണ്ടാ​യി​രു​ന്നു.

സെ​ന​റ്റ് മെ​ജോ​റ​ട്ടി ലീ​ഡ​ർ ഷു​മ്മ​ർ ക​ഴി​ഞ്ഞ ഏ​പ്രി​ൽ മാ​സം പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ കൊ​ണ്ടു​വ​ന്ന അ​മേ​രി​ക്ക​ൻ ജോ​ബ്സ് ആ​ൻഡ് ഫാ​മി​ലി പ്ലാ​നി​ൽ ഈ ​ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും, വൈ​റ്റ് ഹൗ​സ് ഈ ​ആ​വ​ശ്യം നി​രാ​ക​രി​ച്ചു. ഹാ​ർ​വാ​ർ​ഡ് മെ​ഡി​ക്ക​ൽ സ്കൂ​ൾ 2020 ൽ ​ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ അ​റു​പ​ത്തി​യ​ഞ്ചു വ​യ​സ്‌​സി​നു മു​ക​ളി​ലു​ള്ള അ​ഞ്ചി​ൽ ഒ​രാ​ൾ​ക്ക് ഡ​ന്‍റ​ൽ ചി​കി​ത്സ ശ​രി​യാ​യി ല​ഭി​ക്കാ​ത്തി​നാ​ൽ നി​ര​വ​ധി ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

വെ​ർ​മോ​ണ്ടി​ൽ നി​ന്നു​ള്ള സെ​ന​റ്റ​ർ ബ​ർ​ണി​യും, മെ​ജോ​റ​ട്ടി ലീ​ഡ​ർ ഷു​മ്മ​റും കൊ​ണ്ടു​വ​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ സെ​ന​റ്റും, ബൈ​ഡ​നും അം​ഗീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​മേ​രി​ക്ക​യി​ലെ മു​തി​ർ​ന്ന പൗ​രന്മാ​രെ സം​ബ​ന്ധി​ച്ചു ഇ​തു വ​ള​രെ​യേ​റെ പ്ര​യോ​ജ​ന​പ്പെ​ടും.

റിപ്പോർട്ട്: പി.​പി. ചെ​റി​യാ​ൻ