പി​യാ​നോ പി​ക്നി​ക് ജൂ​ലൈ 11 ഞാ​യ​റാ​ഴ്ച പീ​സ് വാ​ലി പാ​ർ​ക്കി​ൽ
Monday, June 21, 2021 10:06 PM IST
ഫി​ല​ഡ​ൽ​ഫി​യ: പി​യാ​നോ (പെ​ൻ​സി​ൽ വേ​നി​യാ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ നേ​ഴ്സ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ) പി​ക്നി​ക് ജൂ​ലൈ 11 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 3 മു​ത​ൽ 7 വ​രെ " ​പീ​സ് വാ​ലി പാ​ർ​ക്കി​ലും ' ​ലേ​യ്ക് ഗ​ലേ​ന​ ത​ടാ​ക​ത്തി​ലും ക്ര​മീ​ക​രി​ക്കു​ന്നു. ബ​ക്സ് കൗ​ണ്ടി​യി​ലെ ന്യൂ ​ബ്രി​ട്ട​ൻ ടൗ​ണ്‍​ഷി​പ്പി​ലാ​ണ് ന്ധ​പീ​സ് വാ​ലി പാ​ർ​ക്ക്ന്ധ. അ​മേ​രി​ക്ക​ൻ സ്വ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ണ് പി​യാ​നോ പി​ക്നി​ക് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഹൈ​ക്കിം​ഗ്, ബോ​ട്ട് സ​വാ​രി, ഫി​ഷിം​ഗ്, ബൈ​ക്കിം​ഗ്, റി​ക്രി​യേ​ഷ​ണ​ൽ ആ​ക്ടി​വി​റ്റീ​സ്, ബാ​ർ​ബി​ക്യൂ, കു​ട്ടി​ക​ൾ​ക്കു​ള്ള വി​നോ​ദ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ൾ. ന​ഴ്സു​മാ​ർ​ക്കും ഹെ​ൽ​ത്ത് കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​ഭ്യു​ദ​യ​കാ​ക്ഷി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​ണ് പ​ങ്കാ​ളി​ത്തം. പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ: സ​ന്തോ​ഷ് സാ​മു​വേ​ൽ (പി​യാ​നോ പ്ര​സി​ഡ​ന്‍റ് 267 324 7764) , ബ്രി​ജി​റ്റ് പാ​റ​പ്പു​റ​ത്ത് ( 215 494 6753), ഷേ​ർ​ളി സെ​ബാ​സ്റ്റ്യ​ൻ (215 668 5328).

റി​പ്പോ​ർ​ട്ട്: പി.​ഡി. ജോ​ർ​ജ് ന​ട​വ​യ​ൽ