മാ​പ്പ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഫാ. ​ഡോ.​സ​ജി മു​ക്കൂ​ട്ട് നി​ർ​വ​ഹി​ച്ചു
Thursday, June 17, 2021 8:11 PM IST
ഫി​ല​ഡ​ൽ​ഫി​യ: വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​വ​ർ​ത്ത​ന ശൈ​ലി​യി​ൽ തി​ള​ങ്ങി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട സം​ഘ​ട​ന​യാ​യി എ​ന്നും ഒ​ന്നാ​മ​താ​യി തു​ട​രു​ന്ന മ​ല​യാ​ളി അ​സ്‌​സോ​സ്‌​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യാ​യു​ടെ (മാ​പ്പ്) 2021 ലെ ​പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഫി​ല​ഡ​ൽ​ഫി​യാ ക്രി​സ്റ്റോ​സ് മാ​ർ​ത്തോ​മാ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മാ​പ്പ് പ്ര​സി​ഡ​ന്‍റ് ശാ​ലു പു​ന്നൂ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ബെ​ൻ​സേ​ലം സെ​ന്‍റ് ജൂ​ഡ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി റ​വ.​ഫാ​ദ​ർ ഡോ.​സ​ജി മു​ക്കൂ​ട്ട് നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കോ​വി​ഡ് മ​ഹാ​മാ​രി അ​മേ​രി​ക്ക​യി​ൽ ആ​ഞ്ഞ​ടി​ച്ച സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ സ്വ​ജീ​വ​ൻ​പോ​ലും പ​ണ​യ​പ്പെ​ടു​ത്തി, അ​ന്ന് ക്ഷാ​മ​മാ​യി​രു​ന്ന മാ​സ്ക്കും സാ​നി​റ്റ​റൈ​സ​റും ഫി​ല​ഡ​ൽ​ഫി​യാ നി​വാ​സി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യാ​നു​സ​ര​ണം എ​ത്തി​ച്ച്കൊ​ടു​ക്കു​വാ​നും, ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ പൊ​രി​യു​ന്ന വ​യ​റു​ക​ളു​ടെ വി​ശ​പ്പ​ട​ക്കു​വാ​ൻ വേ​ണ്ടി ക്ര​മീ​ക​രി​ച്ച ഭ​ക്ഷ്യ​വി​ത​ര​ണ​വും, രോ​ഗ​ത്താ​ൽ വ​ല​യു​ന്ന​വ​ർ​ക്കും 60 നു ​മു​ക​ളി​ലു​ള്ള​വ​ർ​ക്കു​മാ​യി ന​ട​പ്പാ​ക്കി​യ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്ലി​നി​ക്കും ഈ ​സം​ഘ​ട​ന​യു​ടെ ത്യാ​ഗോ​ജ്വ​ല​മാ​യ പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ തെ​ളി​വു​ക​ളാ​ണെ​ന്ന് സ​ജി മു​ക്കൂ​ട്ട​ച്ച​നും മ​റ്റു പ്രാ​സം​ഗി​ക​രും വ്യ​ക​ത​മാ​ക്കി പ​റ​ഞ്ഞ​പ്പോ​ൾ സ​ദ​സി​ൽ വി​ജ​യാ​ഹ്ളാ​ദ​ത്തി​ന്‍റെ ഹ​ർ​ഷാ​ര​വം അ​ല​യ​ടി​ച്ചു​യ​ർ​ന്നു.

ഫി​ല​ഡ​ൽ​ഫി​യ സി​റ്റി കൗ​ണ്‍​സി​ൽ​മാ​ൻ ഡേ​വി​ഡ് മു​ഖ്യാ​ഥി​തി​യാ​യി പ​ങ്കെ​ടു​ത്ത് ആ​ശം​സാ സ​ന്ദേ​ശം ന​ൽ​കി. ഉ​ദ്ഘാ​ട​ക​ൻ സ​ജി മു​ക്കൂ​ട്ട് അ​ച്ച​നെ ജെ​യിം​സ് പീ​റ്റ​റും, മു​ഖ്യാ​ഥി​തി ഡേ​വി​ഡ് ഓ​യെ ബെ​ൻ​സ​ണ്‍ വ​ർ​ഗീ​സ് പ​ണി​ക്ക​രും സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി.

പെ​ൻ​സി​ൽ​വാ​നി​യാ സ്റ്റേ​റ്റ് റ​പ്ര​സെ​ന്‍റ്റ​റ്റീ​വ് മാ​ർ​ട്ടി​നാ വൈ​റ്റ്, പെ​ൻ​സി​ൽ​വാ​നി​യ ഹ​യ​ർ​കോ​ർ​ട്ട് ജ​ഡ്ജ് മ​രി​യ മ​ക്ളോ​ഗി​ൻ, പ്ര​ശ​സ്ത അ​ഭി​ഭാ​ഷ​ക​ൻ കാ​ർ​ലോ​സ് വേ​ഗ, മു​ൻ ഫി​ലാ​ഡ​ൽ​ഫി​യ സി​റ്റി ക​ണ്‍​ഡ്രോ​ള​ർ ജോ​ന​ഥാ​ൻ സെ​യ്ദാ​ൽ , ഫോ​മാ മി​ഡ് അ​റ്റ്ലാ​ന്‍റി​ക്ക് റീ​ജി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജു വ​ർ​ഗീ​സ്, ക​ല പ്ര​സി​ഡ​ന്‍റ് ജോ​ജോ കോ​ട്ടൂ​ർ എ​ന്നി​വ​രും ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ചു . പ്ര​സ്തു​ത യോ​ഗ​ത്തി​ൽ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​നാ രം​ഗ​ത്തെ പ്ര​ശ​സ്ത​രാ​യ നി​ര​വ​ധി ആ​ളു​ക​ൾ സം​ബ​ന്ധി​ച്ചു.

സെ​ക്ര​ട്ട​റി ബി​നു ജോ​സ​ഫ് പ​ബ്ലി​ക്ക് പ്രോ​ഗ്രാം എം​സി ആ​യി പ്ര​വ​ർ​ത്തി​ച്ചു . ആ​ർ​ട്ട്സ് ചെ​യ​ർ​മാ​ൻ തോ​മ​സു​കു​ട്ടി വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാ​മി​ൽ നി​മ്മി ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ര​ങ്ങേ​റി​യ .ന​ട​ന വി​സ്മ​യ​ങ്ങ​ൾ തീ​ർ​ത്ത നൃ​ത്ത​പ​രി​പാ​ടി ഏ​റെ ആ​സ്വാ​ദ്യ​മാ​യി. സാ​ബു പാ​ന്പാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഗാ​ന​മേ​ള​യും, ബി​നു ജോ​സ​ഫ്, തോ​മ​സു​കു​ട്ടി വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ ഗാ​ന​ങ്ങ​ളും ശ്ര​വ​ണ​സു​ന്ദ​ര​മാ​യി​രു​ന്നു.

അ​മേ​രി​ക്ക​ൻ നാ​ഷ​ണ​ലാ​ന്തം മെ​ലീ​സ തോ​മ​സും, ഇ​ന്ത്യ​ൻ നാ​ഷ​ണ​ലാ​ന്തം കെ​സി​യാ വ​ർ​ഗീ​സും ആ​ല​പി​ച്ചു . മാ​പ്പ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു ജോ​സ​ഫ് സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ ശ്രീ​ജി​ത്ത് കോ​മാ​ത്ത് കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു. മ​ല്ലു ക​ഫെ ത​യ്യാ​റാ​ക്കി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഡി​ന്ന​റോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ​ക്ക് തി​ര​ശീ​ല വീ​ണു.