അ​റ്റ്ലാ​ന്‍റ ടാ​ല​ന്‍റ് അ​രീ​ന സം​ഘ​ടി​പ്പി​ക്കു​ന്ന "ഡാ​ൻ​സ് ഡാ​ൻ​സ് 2021' ന്‍റെ കി​ക്കോ​ഫ് നടത്തി
Tuesday, June 15, 2021 10:48 PM IST
അ​റ്റ്ലാ​ന്‍റ: അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലേ​യും മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി ന​ട​ത്തു​ന്ന സെ​മി ക​ൽ​സി​ക്ക​ൽ, സി​നി​മാ​റ്റി​ക് ഗ്രൂ​പ്പ് ഡാ​ൻ​സ് മ​ത്സ​ര​മാ​യ "​ഡാ​ൻ​സ് ഡാ​ൻ​സ് 2021'യി​ൽ 14 വ​യ​സി​നും 25 വ​യ​സി​നും ഇ​ട​ക്കു​ള്ള എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന ഓ​ണ്‍​ലൈ​ൻ ഡാ​ൻ​സ് മ​ത്സ​ര​മാ​ണ്.

അ​റ്റ്ലാ​ന്‍റ ടാ​ല​ന്‍റ് അ​രീ​ന​യു​ടെ കോ​ർ​ഡി​നേ​റ്റ​റാ​യ ജി​ജോ തോ​മ​സി​ന്‍റെ സ്വാ​ഗ​ത​ത്തോ​ടെ തു​ട​ങ്ങി​യ ച​ട​ങ്ങി​ൽ ബി​ജു തു​രു​ത്തു​മാ​ലി​ൽ ഡാ​ൻ​സ് ഡാ​ൻ​സ് 2021 നെ ​കു​റി​ച്ച് വി​ശ​ദി​ക​രി​ച്ചു സം​സാ​രി​ച്ചു.

അ​നി​ൽ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ സം​ഘാ​ട​ക​രും ചേ​ർ​ന്നു നി​ല​വി​ള​ക്കി​നു തി​രി കൊ​ളു​ത്തി കി​ക്കോ​ഫി​ന് തു​ട​ക്കം കു​റി​ച്ചു . അ​റ്റ്ലാ​ന്‍റ​യി​ലും, അ​മേ​രി​ക്ക​യി​ലും അ​റി​യ​പ്പെ​ടു​ന്ന ന​ർ​ത്ത​കി​യും അ​റ്റ്ലാ​ന്‍റ ടാ​ല​ന്‍റ് അ​രീ​ന​യു​ടെ കോ​ർ​ഡി​നേ​റ്റ​റു​മാ​യ അ​നി​ല ഹ​രി​ദാ​സി​ന്‍റെ നൃ​ത്ത​ത്തോ​ടെ പ​രി​പാ​ടി​ക്ക് ഉ​ദ്ഘാ​ട​നം കു​റി​ച്ചു.

ഏ​വ​രും കാ​ത്തി​രി​ക്കു​ന്ന ഈ ​മ​ത്സ​ര​ത്തി​ൽ സെ​മി ക​ൽ​സി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലും സി​നി​മാ​റ്റി​ക് വി​ഭാ​ഗ​ത്തി​ലും 750 ഡോ​ള​റി​ന്‍റെ ഒ​ന്നാം സ​മ്മാ​ന​വും, 500 ഡോ​ള​റി​ന്‍റെ ര​ണ്ടാം സ​മ്മാ​ന​വും , 250ഡോ​ള​റി​ന്‍റെ മൂ​ന്നാം സ​മ്മാ​ന​വും കൂ​ടാ​തെ ഏ​റ്റ​വും ജ​ന​പ്രീ​തി നേ​ടി​യ ടീ​മി​ന് ര​ണ്ടു വി​ഭാ​ഗ​ത്തി​ൽ നി​ന്നും പ്ര​ത്യേ​ക പു​ര​സ്കാ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഡാ​ൻ​സ് ഡാ​ൻ​സ് 2021ൽ ​പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ ടീം ​റെ​ജി​സ്ട്രേ​ഷ​ൻ ഫീ ​ആ​യ 25 ഡോ​ള​റി​നോ​ടൊ​പ്പം ജൂ​ണ്‍ 30ന​കം അ​റ്റ്ലാ​ന്‍റ ടാ​ല​ന്‍റ് അ​രീ​ന​യു​ടെ ഫേ​സ്ബു​ക് പേ​ജി​ൽ ഉ​ള്ള ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.

അ​റ്റ്ലാ​ന്‍റ ടാ​ല​ന്‍റ് അ​രീ​ന​യു​ടെ കോ​ർ​ഡി​നേ​റ്റ​ർ ഷാ​ജി ജോ​ണ്‍ നി​ർ​വ​ഹി​ച്ച ന​ന്ദി പ്ര​സം​ഗ​ത്തോ​ടെ ഡാ​ൻ​സ് ഡാ​ൻ​സ് 2021 കി​ക്കോ​ഫ് പ​രി​പാ​ടി സ​മാ​പി​ച്ചു. അ​ബൂ​ബ​ക്ക​ർ സി​ദ്ധി​ഖ് ആ​യി​രു​ന്നു പ്രോ​ഗ്രാം എം​സി ലോ​ഗ​ൻ​വി​ല്ലി​ലു​ള്ള പാം ​പാ​ല​സ് റ​സ്റ്റോ​റ​ന്‍റി​ൽ വ​ച്ചാ​ണ് ച​ട​ങ്ങ് ന​ട​ത്തി​യ​ത്.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം