ന്യൂയോർക്ക്: നോർക്കയുടെ(Non Resident Keratitis Affairs )അംഗീകാരമുള്ള
ഉള്ള ഏക ഗ്ലോബൽ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ നോർക്ക സ്വീകരിക്കുന്ന പ്രവാസികളുടെ ക്ഷേമ പദ്ധതികളുമായി പൂർണമായും സഹകരിച്ചു പ്രവർത്തിക്കുന്നതിന് തീരുമാനിച്ചു. ഗ്ലോബൽ പ്രസിഡന്റ്് എം.പി. സലീമിന്റെ അധ്യക്ഷതയിൽ ജൂണ്‍ 11 വെള്ളിയാഴ്ച സൂം പ്ലാറ്റഫോമിലൂടെ സംഘടിപ്പിച്ച ഗ്ലോബൽ പൊതുയോഗമാണ് ഈ നിർണായക തീരുമാനമെടുത്തത്.
മൗനപ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ അന്തരിച്ച പിഎംഎഫ് ഗ്ലോബൽ ചാരിറ്റി കണ്‍വീനർ അജിത് കുമാറിന്റെയും, പിഎംഎഫ് സൗദി അംഗം നൗഷാദ് വെട്ടിയറിന്റെയും അനുസ്മരണം നടത്തി. തുടർന്നു അവരുടെ വിയോഗത്തിൽ ഗ്ലോബൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ ഗ്ലോബൽ ഡയറക്ടർ ബോർഡ് നേതാക്കളും, ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗങ്ങളും വിവിധ രാജ്യങ്ങളിലെ പിഎംഎഫ് നേതാക്കളും ഭാരവാഹികളും പങ്കെടുത്തു. ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ ഡയറക്ടർ ബോർഡ് മെന്പർ ജോർജ് പടിക്കകുടി, ഗ്ലോബൽ വൈസ് പ്രസിഡന്റ് സാജൻ പട്ടേരി, ഗ്ലോബൽ അസോസിയേറ്റ് കോഓർഡിനേറ്റർ നൗഫൽ മടത്തറ, ഗ്ലോബൽ വിമൻസ് കോഓർഡിനേറ്റർ അനിത പുല്ലായി, ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ പി.പി. ചെറിയാൻ, ഗ്ലോബൽ ജോയിൻ സെക്രട്ടറി ജോസഫ് പോൾ, ഗ്ലോബൽ എസ്കോം ഷാജി രാമപുരം, ഗ്ലോബൽ എസ്കോം കേശു എന്നിവർ ആശംസകൾ അർപ്പിക്കുകയും, വിവിധ രാജ്യങ്ങളിലെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി , കോഓർഡിനേറ്റർ, ട്രഷറർ എന്നിവർ പല നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചർച്ച ചെയ്തു അംഗീകരിക്കുകയും ചെയ്തു. യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും ഗ്ലോബൽ ജനറൽ സെക്രട്ടറി . വർഗീസ് ജോണ്‍ സ്വാഗതം ചെയ്തു.
കോവിഡ് കാലത്ത് നടത്തിയ വിവിധ പരിപാടികളെക്കുറിച്ചും കേരള സർക്കാരിന്റെ കോവിഡ് സഹായ പദ്ധതിയെക്കുറിച്ചും, നോർക്കയെ സഹായിക്കുന്ന കാര്യവും മെന്പർമാരുടെ ഗ്രൂപ്പ് ഇൻഷുറൻസിനെ കുറിച്ചും പിഎംഎഫ് ഭാവി പരിപാടികളെ കുറിച്ചും ഗ്ലോബൽ പ്രസിഡന്റ് വിശദീകരിച്ചു പ്രസ്തുത പദ്ധതികൾക്ക് ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട് പിന്തുണ നൽകുകയും ചെയ്തു കൂടാതെ മെന്പർഷിപ്പിനെ കുറിച്ചും തിരിച്ചറിയൽ കാർഡ് വിതരണത്തെ കുറിച്ചു ഗ്ലോബൽ കോഓർഡിനേറ്റർ വിശദീകരിക്കുകയുണ്ടായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഭാരവാഹികളുടെ നിർദേശങ്ങൾക്കും ആശയങ്ങൾക്കും ഗ്ലോബൽ പ്രസിഡന്റും, ഗ്ലോബൽ ജനറൽ സെക്രട്ടറിയും, ഗ്ലോബൽ കോർഡിനേറ്ററും മറുപടി നൽകി ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയത്തിന്റെ നന്ദി പ്രകാശത്തോടെ യോഗം അവസാനിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ