ഷി​ക്കാ​ഗോ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ കൗ​ണ്‍​സി​ലി​ന്‍റെ ജീ​വ​ൻ​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക്
Monday, June 14, 2021 11:15 PM IST
ഇ​ല്ലി​നോ​യ്: ഇ​ല്ലി​നോ​യ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ബി​സി​ന​സ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി ഓ​ക്സി​ജ​ൻ കോ​ണ്‍​സ്ൻ​ട്രേ​റ്റ​ർ, ക​ണ്‍​വ​ർ​ട്ടേ​ഴ്സ്, സ​ർ​ജി​ക്ക​ൽ ഗൗ​ണ്‍​സ്, മാ​സ്ക്, ഡി​ജി​റ്റ​ൽ തെ​ർ​മോ മീ​റ്റേ​ഴ്സ്, ഓ​ക്സി​മീ​റ്റേ​ഴ്സ് എ​ന്നി​വ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ച്ചു. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ അ​യ​യ്ക്കു​മെ​ന്ന് കൗ​ണ്‍​സി​ലി​ന്‍റെ വാ​ർ​ത്താ​കു​റി​പ്പി​ൽ പ​റ​യു​ന്നു.

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ര​ണ്ടാം ത​രം​ഗം അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ എ​ത്തി​ചേ​രു​ക​യും ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു ല​ഭ്യ​ത ഇ​ല്ലാ​താ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ്മ്യൂ​ണി​റ്റി​യു​ടെ സ​ഹാ​യ​ത്തോ​ടെ റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​തെ​ന്ന് ഐ​എ​ബി​സി പ്ര​സി​ഡ​ന്‍റ് കീ​ർ​ത്തി കു​മാ​ർ റാ​വൂ​രി പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​തു വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ അ​ജി​ത് സിം​ഗ് പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലെ കോ​വി​ഡ് വ്യാ​പ​നം നേ​രി​ടു​ന്ന​തി​നു ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് ഒ​രു കൈ​താ​ങ്ങു ന​ൽ​കി​കൊ​ടു​ക്കു​ക മാ​ത്ര​മാ​ണ് ഞ​ങ്ങ​ൾ ചെ​യ്യു​ന്ന​തെ​ന്നും അ​ജി​ത് സിം​ഗ് പ​റ​ഞ്ഞു. എ​ൻ​ആ​ർ​ഐ ഓ​ർ​ഗ​നൈ​സേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു കൂ​ടു​ത​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​ർ​ന്നും ന​ട​ത്തു​മെ​ന്നും ചെ​യ​ർ​മാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ