ഫോ​മാ ന​ൽ​കി​യ വെ​ന്‍റി​ലേ​റ്റ​ർ, കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് കൈ​മാ​റി
Monday, June 14, 2021 11:13 PM IST
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ കേ​ന്ദ്ര സം​ഘ​ട​ന​യാ​യ ഫോ​മാ​യു​ടെ ഒ​റ്റ​ക്ക​ല്ല ഒ​പ്പ​മു​ണ്ട് ഫോ​മാ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ജി​ല്ല​ക്ക് ന​ൽ​കി​യ വെ​ന്‍റി​ലേ​റ്റ​റും ഓ​ക്സി​മീ​റ്റ​റു​ക​ളും കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് കാ​യം​കു​ളം എം​എ​ൽ​എ അ​ഡ്വ. യു. ​പ്ര​തി​ഭ കൈ​മാ​റി. കാ​യം​കു​ളം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ശ​ശി​ക​ല, സു​ഷ​മ ടീ​ച്ച​ർ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പു​ഷ്പ​ദാ​സ്, ക​ണ്ണ​ൻ ക​ണ്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു . ആ​ശു​പ​ത്രി​ക്കു​വേ​ണ്ടി ഹോ​സ്പി​റ്റ​ൽ സൂ​പ്ര​ണ്ട് ഡോ. ​മ​നോ​ജ് ഉ​പ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​ര​നാ​യ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ണ്‍​സി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജോ​ണ്‍ സി. ​വ​ർ​ഗീ​സാ​ണ് വെ​ന്‍റി​ലേ​റ്റ​ർ സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്

കൂ​ടു​ത​ൽ താ​ലൂ​ക്കു​ക​ളി​ലേ​ക്ക് മി​ക​ച്ച ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ എ​ത്തി​ക്കു​വാ​നു​ള്ള ഫോ​മാ​യു​ടെ ശ്ര​മ​ത്തെ അ​ഡ്വ. യു. ​പ്ര​തി​ഭ എം​എ​ൽ​എ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. ഫോ​മ​യു​മാ​യി അ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കാ​ൻ കു​റ​ച്ചു വൈ​കി​പ്പോ​യി എ​ന്ന വി​ഷ​മ​മു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴെ​ങ്കി​ലും സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് എം​എ​ൽ​എ കൂ​ട്ടി ചേ​ർ​ത്തു.

ര​ണ്ടാം​ഘ​ട്ട​മാ​യി കൂ​ടു​ത​ൽ ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.

ഫോ​മ​യോ​ടൊ​പ്പം കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ അ​ണി​ചേ​ർ​ന്ന എ​ല്ലാ അം​ഗ സം​ഘ​ട​ന​ക​ളെ​യും, വ്യ​ക്തി​ക​ളെ​യും ഫോ​മാ ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്നു. വ​രും​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഫോ​മ​യോ​ടൊ​പ്പം ഉ​ണ്ടാ​ക​ണ​മെ​ന്ന് ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ തോ​മ​സ് ടി ​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​യ​ർ,ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ