കോ​വി​ഡ്: ജോ​ലി വാ​ഗ്ദാ​നം നി​ഷേ​ധി​ക്കു​ന്ന​വ​ർ​ക്ക് തൊ​ഴി​ൽ​ര​ഹി​ത വേ​ത​നം ല​ഭി​ക്കി​ല്ല
Monday, June 14, 2021 11:11 PM IST
ഓ​സ്റ്റി​ൻ: തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​നം വാ​ങ്ങി​ക്കു​ന്ന​വ​ർ​ക്ക് തൊ​ഴി​ൽ വാ​ഗ്ദാ​നം ല​ഭി​ച്ചാ​ൽ അ​തു സ്വീ​ക​രി​ക്കാ​തി​രി​ക്കു​ന്ന​തി​ന് കോ​വി​ഡ് രോ​ഗം ത​ട​സ​മാ​ണെ​ന്ന വാ​ദം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു ടെ​ക്സ​സ് വ​ർ​ക്ക് ഫോ​ഴ്സ് ക​മ്മീ​ഷ​ന്‍റെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ വൈ​റ​സ് അ​തി​രൂ​ക്ഷ​മാ​യി​രു​ന്ന​പ്പോ​ൾ പു​റ​ത്തി​റ​ക്കി​യ ഗൈ​ഡ് ലൈ​ന് വി​ധേ​യ​മാ​യി ചി​ല പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന തൊ​ഴി​ൽ വാ​ഗ്ദാ​നം വേ​ണ്ടെ​ന്നു​വ​യ്ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ആ​രോ​ഗ്യ​സു​ര​ക്ഷ​യെ ക​രു​തി​യാ​യി​രു​ന്നു വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യി​രു​ന്ന​ത്. മാ​ത്ര​മ​ല്ല അ​വ​ർ​ക്ക് തൊ​ഴി​ൽ ര​ഹി​ത​വേ​ത​നം തു​ട​ർ​ന്നും ല​ഭി​ക്കു​ന്ന​തി​നു​ള്ള വ​കു​പ്പും വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​പ്പോ​ൾ ടെ​ക്സ​സ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വ​ള​രെ പ​രി​മി​ത​മാ​യ​തും, വാ​ക്സീ​ൻ ല​ഭ്യ​ത വ​ർ​ധി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം നി​ഷേ​ധി​ക്കു​ന്ന​വ​ർ​ക്ക് തൊ​ഴി​ൽ ര​ഹി​ത​വേ​ത​നം ല​ഭി​ക്കു​ന്ന​ത​ല്ലെ​ന്നു ടെ​ക്സ​സ് വ​ർ​ക്ക് ഫോ​ഴ്സ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

ഫെ​ഡ​റ​ൽ സ​ഹാ​യ​മാ​യി തൊ​ഴി​ൽ ര​ഹി​ത​ർ​ക്കു ല​ഭി​ച്ചി​രു​ന്ന 300 ഡോ​ള​ർ നി​ർ​ത്ത​ലാ​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ജൂ​ണ്‍ 26 ആ​ണ്. വ​ർ​ധി​ച്ച തൊ​ഴി​ൽ ര​ഹി​ത​വേ​ത​നം ല​ഭി​ക്കു​ന്ന​വ​ർ ടെ​ക്സ​സ് വ​ർ​ക്ക് ഫോ​ഴ്സ് വ​ഴി ല​ഭി​ക്കു​ന്ന കു​റ​ഞ്ഞ വേ​ത​ന​ത്തി​നു​ള്ള ജോ​ലി​ക​ൾ സ്വീ​ക​രി​ക്കു​വാ​ൻ മ​ടി​ക്കു​ന്നു​വെ​ന്ന​താ​ണ് ഇ​പ്പോ​ൾ ക​ണ്ടു​വ​രു​ന്ന പ്ര​വ​ണ​ത. ഇ​തി​ന് ത​ട​യി​ടു​ന്ന​തി​നാ​ണ് പു​തി​യ മാ​ർ​ഗ​രേ​ഖ​ക​ളും ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളും ടി​ഡ​ബ്ല്യു​യു പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ