എബ്രഹാം തോമസ് നിര്യാതയായി
Monday, June 14, 2021 11:33 AM IST
ഡാളസ്: കവിയൂർ ആഞ്ഞിലി താഴത്തു പരേതരായ എ.എം തോമസ് റേച്ചൽ തോമസ് ദമ്പതികളുടെ മകൻ എബ്രഹാം തോമസ് (ജോജി,63) ഡാളസിൽ നിര്യാതനായി.

കൽക്കട്ടയിലെ വിദ്യാഭ്യാസത്തിനുശേഷം 1984 ൽ അമേരിക്കയിൽ എത്തിയ അദ്ദേഹം ദീർഘകാലം ന്യൂയോർക്ക് മെട്രോപോളിറ്റൻ ട്രാൻസിറ്റ് അതോറിറ്റിയിൽ ജീവനക്കാരനായിരുന്നു . അവിടെ നിന്നും റിട്ടയർ ചെയ്തശേഷം ഡാലസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു .ഡാളസ് പീസ് വേ കമ്മ്യൂണിറ്റി ചർച്ചിലെ സജീവ അംഗമായിരുന്നു.

ഭാര്യ: മേരി ചാക്കോ( ജോളി ). മക്കൾ: ജൂഡി ജോൺ , ജൂലി കുന്നത്ത് , ജിം തോമസ്. മരുമക്കൾ: ജിതിൻ ജോൺ, ജോബി കുന്നത്ത്.

തോമസ് മാത്യു, ആലീസ് അബ്രഹാം ശോശാമ്മ തോമസ്, സാറാമ്മ ഫിലിപ്പ് ,തോമസ് വർഗീസ്, പരേതരായ മേരി എബ്രഹാം,റവ ജേക്കബ് തോമസ് എന്നിവർ സഹോദരങ്ങളാണ്.

സംസ്കാര ശുശ്രുഷ :ജൂൺ 14 തിങ്കൾ രാവിലെ 9 :30നു ചാൾസ് ഡബ്ല്യു സ്മിത്ത് & സൺസ് ഫ്യൂണറൽ ഹോം , 2343 ലേക്ക് റോഡ്, ലവാൻ 75166 ലും തുടർന്നു ലേക്ക് വ്യൂ സെമിട്രിയിൽ സംസ്കാരം .

റിപ്പോർട്ട് :പി പി ചെറിയാൻ