ഹേ​മ രാ​ജ​ഗോ​പാ​ലി​ന് 2021 ലെ​ഗ​സി അ​വാ​ർ​ഡ്
Thursday, June 10, 2021 10:35 PM IST
ഷി​ക്കാ​ഗോ: നാ​ട്യ ഡാ​ൻ​സ് തി​യ​റ്റ​ർ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സ്ഥാ​പ​ക​യും ആ​ർ​ട്ടി​സ്റ്റി​ക്ക് ഡ​യ​റ​ക്ട​റു​മാ​യ ഹേ​മ രാ​ജ​ഗോ​പാ​ലി​നെ ഷി​ക്കാ​ഗോ ഡാ​ൻ​സ് 2021 ലെ​ഗ​സി അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. ഇ​ല്ലി​നോ​യ് സം​സ്ഥാ​ന​ത്തെ ഷി​ക്കാ​ഗോ സ​മൂ​ഹ​ത്തി​ന് ആ​ർ​ട്ടി​സ്റ്റി​ക് ലീ​ഡ​ർ എ​ന്ന നി​ല​യി​ൽ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​തി​നാ​ണ് അ​വാ​ർ​ഡ്.

ഭ​ര​ത​നാ​ട്യം ന​ർ​ത്ത​കി, അ​ധ്യാ​പി​ക, കൊ​റി​യോ ഗ്രാ​ഫ​ർ എ​ന്നീ നി​ല​ക​ളി​ൽ ആ​ഗോ​ള പ്ര​ശ​സ്തി നേ​ടി​യി​ട്ടു​ള്ള വ​നി​താ ര​ത്ന​മാ​ണ് ഹേ​മ രാ​ജ​ഗോ​പാ​ൽ. 1974 മു​ത​ൽ ഷി​ക്കാ​ഗോ​യി​ലാ​ണ് താ​മ​സം. ആ​റു വ​യ​സു​ള്ള​പ്പോ​ൾ 1956ൽ ​ദേ​വ​ദാ​സ ഗു​രു​വി​ന്‍റെ കീ​ഴി​ൽ നൃ​ത്തം അ​ഭ്യ​സി​ച്ചു തു​ട​ങ്ങി​യ​താ​ണു ഹേ​മ.

35 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഭ​ര​ത​നാ​ട്യ​ത്തി​ന് പ്ര​ധാ​ന്യം ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ഫ​ഷ​ണ​ൽ ടൂ​റിം​ഗ് ക​ന്പ​നി​യാ​ണ് നാ​ട്യ ഡാ​ൻ​സ് തി​യ​റ്റ​ർ. ഭ​ര​ത​നാ​ട്യ​ത്തി​ന് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കി ലോ​ക​മെ​ങ്ങു​മു​ള്ള പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ൽ ഹേ​മ രാ​ജ​ഗോ​പാ​ൽ വ​ഹി​ച്ചു​ള്ള പ​ങ്ക് നി​സ്തൂ​ല​മാ​ണ്. ആ​ഗോ​ള പ്ര​ശ​സ്ത ആ​ർ​ട്ടി​സ്റ്റു​ക​ളാ​യ ചി​ത്ര​വി​ന ര​വി കി​ര​ണ്‍ (ഇ​ന്ത്യ), ഷി​ക്കാ​ഗോ സിം​ഫ​ണി ഓ​ർ​ക്ക​സ്ട്ര, യൊ ​യൊ​മാ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചു 35 രാ​ത്രി​ക​ൾ നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഹേ​മ മു​ഖ്യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്.

വി​ശ്വ​ക​ലാ​ഭാ​ര​തി അ​വാ​ർ​ഡ്, ക​വ​റ്റ​ഡ് ഏ​മി അ​വാ​ർ​ഡ്, ഏ​ഴു കൊ​റി​യോ​ഗ്രാ​ഫി​ക് അ​വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ഇ​വ​രെ തേ​ടി എ​ത്തി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ