സ​ലിം മു​ഹ​മ്മ​ദി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Thursday, June 10, 2021 10:32 PM IST
ഡി​ട്രോ​യി​റ്റ്: മി​ഷി​ഗ​ണ്‍ മ​ല​യാ​ളി ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ന്‍റെ സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ചു​രു​ങ്ങി​യ നാ​ളു​ക​ൾ​കൊ​ണ്ട് ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മു​റ​പ്പി​ച്ച സ​ലിം മു​ഹ​മ്മ​ദ് ത​ന്‍റെ പ്ര​വ​ർ​ത്തി മ​ണ്ഡ​ലം ന്യൂ​ജേ​ഴ്സി​യി​ലേ​ക്ക് മാ​റ്റി​യ​തി​നെ​ത്തു​ട​ർ​ന്നു മി​ല​ൻ ഭാ​ര​വാ​ഹി​ക​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​നും ഭാ​ര്യ ഷ​ഹ​ന​ക്കും മ​ക​നും ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പും അ​ത്താ​ഴ വി​രു​ന്നും ന​ൽ​കി ആ​ദ​രി​ച്ചു.

മി​ല​ൻ ചെ​റു​ക​ഥാ പു​ര​സ്കാ​ര​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സ​ലിം മ​ല​യാ​ള സാ​ഹി​ത്യ​രം​ഗ​ത്തെ​യും ഭാ​ഷാ ശാ​സ്ത്ര​ത്തി​ലെ​യും ആ​ധു​നി​ക പ്ര​വ​ണ​ത​ക​ളെ അ​ടു​ത്ത​റി​യാ​ൻ ശ്ര​മി​ക്കു​ക​യും സൂ​ക്ഷ്മ​മാ​യി നി​രൂ​പ​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന ഒ​രു സാ​ഹി​ത്യാ​സ്വാ​ദ​ക​നാ​ണ്. വി​ദ്യാ​ർ​ഥി കാ​ലം മു​ത​ൽ കേ​ര​ള​ത്തി​ലെ മ​ല​യാ​ള ആ​നു​കാ​ലി​ക​ങ്ങ​ളി​ൽ ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തി​യി​രു​ന്ന അ​ദ്ദേ​ഹം ഇ​പ്പോ​ൾ ഫോ​മ​യു​ടെ പി. ​ആ​ർ​ഒ ആ​യും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ നാ​യ​ർ മി​ല​ൻ അം​ഗ​ങ്ങ​ളു​ടെ ആ​ദ​ര​സൂ​ച​ക​മാ​യി ഫ​ല​കം സ​മ്മാ​നി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ളെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടു സെ​ക്ര​ട്ട​റി​യും എ​ഴു​ത്തു​കാ​ര​നു​മാ​യ അ​ബ്ദു​ൽ പു​ന്നി​യു​ർ​ക്കു​ളം, മാ​ത്യു ചെ​രു​വി​ൽ, പ്ര​സ​ന്ന മോ​ഹ​ൻ, ജ​യി​ൻ ക​ണ്ണ​ച്ചാം​പ​റ​ന്പി​ൽ, ജോ​ർ​ജ് വ​ൻ​നി​ലം എ​ന്നി​വ​ർ സം​സാ​രി​ക്കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം