കു​ട്ടി​യേ​യും അ​മ്മ​യെ​യും ത​ട്ടി​കൊ​ണ്ടു​പോ​യ പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ ആം​ബ​ർ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു
Wednesday, June 9, 2021 11:08 PM IST
കോ​ർ​പ​സ് ക്രി​സ്റ്റി (ടെ​ക്സ​സ്): ഒ​രു വ​യ​സു​ള്ള കു​ട്ടി​യെ​യും അ​മ്മ ജെ​സ​ബേ​ൽ സ​മോ​റ​യേ​യും ത​ട്ടി​ക്കൊ​ണ്ടു പോ​യ ക്രി​സ്റ്റി​ൻ ഗാ​ർ​സി​യ​യ്ക്കെ​തി​രെ (24) പോ​ലീ​സ് ആം​ബ​ർ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കൊ​ല​പാ​ത​ക​ത്തി​നും ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം നേ​രി​ടു​ക​യാ​യി​രു​ന്നു ക്രി​സ്റ്റി​ൻ ഗാ​ർ​സി​യ.

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്നു കു​ട്ടി​യേ​യും ജെ​സ​ബേ​ലി​നെ​യും ക്രി​സ്റ്റി​ൻ ഗാ​ർ​സി​യ ത​ട്ടി​കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ക്രി​സ്റ്റി​ൻ ഗാ​ർ​സി​യ​യു​ടെ മു​ൻ കാ​മു​കി​യാ​യി​രു​ന്നു ജെ​സ​ബേ​ൽ. ജെ​സ​ബേ​ലി​നെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി. പ​തി​നെ​ട്ടു വ​യ​സ​പ പ്രാ​യ​വും, നാ​ല​ടി പ​തി​നൊ​ന്ന് ഇ​ഞ്ചു ഉ​യ​ര​വു​മു​ണ്ട്. ബ്ലു ​ജീ​ൻ​സും, ടോ​പു​മാ​ണ് ഇ​വ​ർ ധ​രി​ച്ചി​രു​ന്ന​ത്.

ത​ട്ടി​കൊ​ണ്ടു​പോ​യ ഗാ​ർ​സി​യാ​ക്ക് അ​ഞ്ച് ഇ​ഞ്ച് ഉ​യ​ര​വും 160 പൗ​ണ്ട് തൂ​ക്ക​വും ഉ​ണ്ടെ​ന്നും വെ​ള്ള ഹു​ഡി​യും ക​റു​ത്ത​മാ​സ്ക്കും ധ​രി​ച്ചി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. 2007 കാ​ഡി​ലാ​ക് എ​സ്ക്ക​ലേ​ഡ് ടെ​ക്സ​സ് ന​ന്പ​ർ പ്ലേ​റ്റ് 4ട​ഖ​ഗ​ഇ കാ​റാ​ണ് ത​ട്ടി​കൊ​ണ്ടു പോ​കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. വാ​ഹ​ന​ത്തെ​ക്കു​റി​ച്ചോ, ഗാ​ർ​സി​യ​ക്കു​റി​ച്ചോ വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 911 ന​ന്പ​റി​ൽ വി​ളി​ച്ചു വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ