ടെ​ക്സ​സ് നൂ​റു​ശ​ത​മാ​നം പ്ര​വ​ർ​ത്ത​ന സ​ജ്ജം; എ​ക്സി​കൂ​ട്ടീ​വ് ഉ​ത്ത​ര​വി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പു​വ​ച്ചു
Tuesday, June 8, 2021 10:00 PM IST
ഓ​സ്റ്റി​ൻ: ടെ​ക്സ​സി​ലെ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റോ, വാ​ക്സീ​ൻ പാ​സ്പോ​ർ​ട്ടോ ചോ​ദി​ക്കു​ന്ന​തി​ൽ ക​ർ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന ഉ​ത്ത​ര​വ് ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രോ​ഗ് ഏ​ബ​ട്ട് ഒ​പ്പു​വ​ച്ചു. ടെ​ക്സ​സ് നൂ​റു​ശ​ത​മാ​ന​വും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി​രി​ക്കു​ന്നു. സം​സ്ഥാ​ന​ത്ത് ഇ​ന്നു മു​ത​ൽ കോ​വി​ഡ് സം​ബ​ന്ധി​ച്ച യാ​തൊ​രു നി​യ​ന്ത്ര​ണ​ങ്ങ​ളോ, പ​രി​മി​തി​ക​ളോ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

ഗ​വ​ണ്‍​മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​വി​ഡി​നെ സം​ബ​ന്ധി​ച്ചു യാ​തൊ​രു ചോ​ദ്യ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ലെ​ന്നും കോ​വി​ഡി​നു മു​ന്പ് എ​ങ്ങ​നെ​യാ​യി​രു​ന്നു​വോ, ആ​ളു​ക​ൾ പ്ര​വേ​ശി​ച്ചു​കൊ​ണ്ടി​രു​ന്ന​ത് ആ ​സ്ഥി​തി​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​നി​ൽ​ക്കു​ന്ന​താ​യും ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു.

ടെ​ക്സ​സി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. കോ​വി​ഡ് വാ​ക്സീ​ൻ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഇ​തി​ന​കം ന​ൽ​കി ക​ഴി​ഞ്ഞു. സി​ഡി​സി നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് അ​യ​വു​വ​രു​ത്തി​യ​താ​ണ് പു​തി​യ ഉ​ത്ത​ര​വി​ന് ഗ​വ​ർ​ണ​റെ പ്രേ​രി​പ്പി​ച്ച​ത്.

മെ​മ്മോ​റി​യ​ൽ ഡേ ​ക​ഴി​ഞ്ഞാ​ൽ രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കു​മോ എ​ന്ന ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും, കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഇ​തി​ന​കം ത​ന്നെ മാ​സ്ക്ക് ധ​രി​ക്കാ​തെ ആ​ളു​ക​ൾ പു​റ​ത്ത് സ​ഞ്ച​രി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നി​രു​ന്നാ​ലും ടെ​ക്സ​സി​ലെ പ​ല ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​ങ്ങ​ളി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ