വി​ദ്യാ​ർ​ഥി​നി ക്ലാ​സി​ൽ ബൈ​ബി​ൾ കൊ​ണ്ടു​വ​ന്ന​തി​നു​ള്ള വി​ല​ക്ക് പി​ൻ​വ​ലി​ച്ചു
Tuesday, June 8, 2021 9:55 PM IST
ഷി​ക്കാ​ഗോ: ര​ണ്ടാം ഗ്രേ​ഡ് വി​ദ്യാ​ർ​ഥി​നി​യാ​യ ഗ​ബ്രി​യേ​ലി​ക്ക് ക്ലാ​സി​ൽ ബൈ​ബി​ൾ കൊ​ണ്ടു​വ​ന്ന​തി​നു​ള്ള വി​ല​ക്ക് പി​ൻ​വ​ലി​ച്ചു. ഗ​ബ്രി​യേ​ലി ക്ലാ​സി​ലി​രു​ന്ന് ബൈ​ബി​ൾ വാ​യി​ക്കു​ന്ന​ത് അ​ധ്യാ​പി​ക വി​ല​ക്കി​യി​രു​ന്നു. മാ​ത്ര​മ​ല്ല മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി ക്ലാ​സി​ലേ​ക്ക് ബൈ​ബി​ൾ കൊ​ണ്ടു​വ​ര​രു​തെ​ന്ന് ഇ​ല്ലി​നോ​യി​ലു​ള്ള സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​ധ്യാ​പി​ക​യു​ടെ​യും സ്കൂ​ൾ അ​ധി​കൃ​ത​രു​ടേ​യും ഉ​ത്ത​ര​വ് ഇ​ഷ്ട​പ്പെ​ടാ​തി​രു​ന്ന മാ​താ​പി​താ​ക്ക​ൾ അ​മേ​രി​ക്ക​ൻ സെ​ന്‍റ​ർ ഫോ​ർ ലൊ ​ആ​ൻ​ഡ് ജ​സ്റ്റി​സി​നെ സ​മീ​പി​ച്ചു. മ​ക​ൾ ബൈ​ബി​ൾ വാ​യി​ക്കു​വാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നു​വെ​ന്നും മ​റ്റു കു​ട്ടി​ക​ൾ​ക്ക് പ​രാ​തി ഇ​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. എ​സ്എ​ൽ​ജെ ഇ​ട​പ്പെ​ട്ട​തോ​ടെ സ്കൂ​ൾ അ​ധി​കൃ​ത​ർ ഒ​ത്തു​തീ​ർ​പ്പി​ന് ശ്ര​മി​ച്ചു. കു​ട്ടി​ക്ക് ബൈ​ബി​ൾ കൊ​ണ്ടു​വ​രാ​മെ​ന്നും എ​ന്നാ​ൽ അ​തു ക്ലാ​സി​ൽ വാ​യി​ക്കു​വാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്നും, പു​റ​ത്തു വാ​യി​ക്കു​ന്ന​തി​ൽ ത​ട​സ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഈ ​ഒ​ത്തു​തീ​ർ​പ്പി​നും മാ​താ​പി​താ​ക്ക​ളോ, സം​ഘ​ട​ന​യോ ത​യാ​റാ​യി​ല്ല. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ചൂ​ണ്ടി​കാ​ട്ടി വി​ശ​ദ​മാ​യ പ​രാ​തി സം​ഘ​ട​ന വീ​ണ്ടും സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി. സ്കൂ​ളി​ന്‍റെ അ​ച്ച​ട​ക്ക​മോ, മ​റ്റു​ള്ള​വ​ർ​ക്ക് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​തോ ആ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​രു​തെ​ന്ന് മാ​ത്ര​മാ​ണ് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന​തെ​ന്നും, ഗ​ബ്രി​യേ​ലി അ​ത് പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും ഇ​വ​ർ ആ​വ​ർ​ത്തി​ച്ചു. ഇ​തോ​ടെ സ്കൂ​ൾ അ​ധി​കൃ​ത​ർ കു​ട്ടി​യു​ടെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന മു​ഴു​വ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ളും പി​ൻ​വ​ലി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ