ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ഒ​രു​ക്കു​ന്നു ദേ​ശീ​യ ഒ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 21ന് ​ഫി​ല​ഡ​ൽ​ഫി​യ​യി​ൽ
Tuesday, June 8, 2021 9:47 PM IST
ഫി​ല​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ദേ​ശീ​യ ഒ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 21 ശ​നി​യാ​ഴ്ച ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ഒ​രു​ക്കു​ന്നു. ഫി​ല​ഡ​ൽ​ഫി​യാ ക​ണ്‍​സ്റ്റാ​റ്റ​ർ ഓ​പ്പ​ണ്‍ എ​യ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ അ​തി​വി​ശാ​ല​ത​യി​ലാ​ണ് ദേ​ശീ​യ ഒ​ണാ​ഘോ​ഷം അ​ര​ങ്ങേ​റു​ക.

അ​മേ​രി​ക്ക​യി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ള്ള മ​ല​യാ​ളി സാ​മൂ​ഹ്യ സാം​സ്കാ​രി​ക ക​ലാ പ്ര​വ​ർ​ത്ത​ക​ർ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് അ​ണി​നി​ര​ക്കും. മ​ഹാ​മാ​രി വി​ത​റി​യ ദുഃ​ഖ​നേ​ര​ങ്ങ​ളെ അ​ക​റ്റി​യ​ക​റ്റി, മാ​ന​വ​സൗ​ഹൃ​ദ​ത്തി​ന്‍റെ പൂ​പ്പു​ഞ്ചി​രി സ​മ്മാ​നി​ക്കു​ന്ന ന​ല്ല​കാ​ല​ത്തി​ന്‍റെ നാ​ന്ദി കു​റി​ക്കു​ക​യാ​ണ് കേ​ര​ളാ ഫോ​റം ദേ​ശീ​യ ഒ​ണാ​ഘോ​ഷം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ സൗ​ഹൃ​ദ​വേ​ദി​യാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ചെ​യ​ർ​മാ​ൻ സു​മോ​ദ് നെ​ല്ലി​ക്കാ​ലാ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ വ​ർ​ഗീ​സ്, ട്ര​ഷ​റാ​ർ രാ​ജ​ൻ സാ​മു​വേ​ൽ, ഓ​ണാ​ഘോ​ഷ ചെ​യ​ർ​മാ​ൻ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ൽ, ഓ​ണാ​ഘോ​ഷ കോ ​ചെ​യ​ർ ജോ​ർ​ജ് ന​ട​വ​യ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: (215 435 1015) , എ​ക്സി​ക്യൂ​ട്ടി​വ് വൈ​സ് ചെ​യ​ർ​മെ​ൻ ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ (215 605 7310), ജോ​ർ​ജ് ഓ​ലി​ക്ക​ൽ (215 873 4365 ), ജോ​ബീ ജോ​ർ​ജ് (215 470 2400), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റോ​ണി വ​ർ​ഗീ​സ് (267 213 544), അ​സോ​സി​യേ​റ്റ് ട്ര​ഷ​റാ​ർ ലെ​നോ സ്ക​റി​യാ (267 229 0355).

റി​പ്പോ​ർ​ട്ട്: പി.​ഡി. ജോ​ർ​ജ് ന​ട​വ​യ​ൽ