ഡാ​ള​സ് സൗ​ഹൃ​ദ​വേ​ദി മാ​തൃ​ദി​നം പൊ​തു​പ​രി​പാ​ടി​യാ​യി ആ​ഘോ​ഷി​ച്ചു
Friday, May 14, 2021 9:39 PM IST
ഡാ​ള​സ്: ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി​യു​ടെ മാ​തൃ​ദി​നാ​ഘോ​ഷം മേ​യ് 9 ഞാ​യ​റാ​ഴ്ച അ​ഞ്ചി​ന്് ലൂ​യി​സ് വി​ല്ലാ​യി​ലു​ള്ള സു​കു വ​റു​ഗീ​സി​ന്‍റെ വീ​ടി​ന്‍റെ ഓ​പ്പ​ണ്‍ യാ​ർ​ഡി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു ന​ട​ത്ത​പ്പെ​ട്ടു.പ്ര​സി​ഡ​ന്‍റ് എ​ബി മ​ക്ക​പ്പു​ഴ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പൊ​തു പ​രി​പാ​ടി​യി​ൽ സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ ആ​ശം​സ നേ​ർ​ന്നു. ബ്രി​ന്‍റാ ബേ​ബി ആ​യി​രു​ന്നു ഈ ​മീ​റ്റിം​ഗി​ന്‍റെ എം​സി.

ഡാ​ള​സി​ലു​ള്ള ക​ലാ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ സ​ജീ​വ പ​ങ്കാ​ളി​ത്വം ഉ​ള്ള​തും, ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ മ​ല​യാ​ളം അ​ധ്യാ​പി​ക​യു​മാ​യ ഡോ. ​ഹി​മ ര​വി​ദ്ര​നാ​ഥ് ഈ ​യോ​ഗ​ത്തി​ലെ അ​തി​ഥി​യും മു​ഖ്യ പ്ര​ഭാ​ഷ​ക​യും ആ​യി​രു​ന്നു. മാ​തൃ ദി​ന​ത്തി​ന്‍റെ മാ​ഹാ​ത്മ്യ​ത്തെ പ​റ്റി വി​വ​രി​ച്ചു കൊ​ണ്ടാ​യി​രു​ന്നു ഡോ. ​ഹി​മ​യു​ടെ പ്ര​ഭാ​ഷ​ണം. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ വി​നി​ത ഫോ​റം പ്ര​സി​ഡ​ന്‍റ് ജെ​യ്സി ജോ​ർ​ജ് ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി.

യോ​ഗ​ത്തി​ൽ എ​ത്തി​യ അ​മ്മ​മാ​ർ​ക്ക് റോ​സാ പു​ഷ്പ​ങ്ങ​ൾ ന​ൽ​കി സ്നേ​ഹ​പൂ​ർ​വം സ്വീ​ക​രി​ച്ചു. ചു​രു​ങ്ങി​യ സ​മ​യ പ​രി​ധി​യി​ൽ ന​ട​ത്ത​പ്പെ​ട്ട സ​മ്മേ​ള​ന​ത്തി​ൽ അ​ജ​യ​ൻ മ​ട്ടേ·​ൽ, സു​കു വ​ർ​ഗീ​സ്, സ​ജി കോ​ട്ട​യ​ടി​യി​ൽ, റെ​ഞ്ചി ഗാ​ർ​ലാ​ൻ​ഡ് എ​ന്നി​വ​ർ അ​മ്മ​മാ​രെ പ്ര​കീ​ർ​ത്തി​ച്ചു കൊ​ണ്ടു​ള്ള ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. സീ​രി​യ​ൽ ന​ട​ൻ സ​ജി കോ​ട്ട​യ​ടി​യി​ൽ സി​നി​മ താ​ര​ങ്ങ​ളെ അ​നു​ക​രി​ച്ചു മി​മി​ക്രി ന​ട​ത്തി കാ​ണി​ക​ളു​ടെ കൈ​യ​ടി വാ​ങ്ങി.ഡാ​ള​സ് സൗ​ഹൃ​ദ വേ​ദി​യു​ടെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷീ​ബാ മ​ത്താ​യി​യു​ടെ ന​ന്ദി പ്ര​ക​ട​ന​ത്തോ​ട് കൂ​ടി യോ​ഗം അ​വ​സാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: എ​ബി മ​ക്ക​പ്പു​ഴ