ഷി​ക്കാ​ഗോ എ​ക്യൂ​മെ​നി​ക്ക​ൽ കൗ​ണ്‍​സി​ൽ വൈ​ദി​ക​ർ​ക്ക് യാ​ത്രാ​മം​ഗ​ള​ങ്ങ​ൾ നേ​ർ​ന്നു
Thursday, May 13, 2021 9:10 PM IST
ഷി​ക്കാ​ഗോ: ത​ങ്ങ​ളി​ൽ അ​ർ​പ്പി​ത​മാ​യി​രു​ന്ന ദൗ​ത്യം സ​ഫ​ലീ​ക​രി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന വൈ​ദി​ക​ർ​ക്ക് എ​ക്യൂ​മെ​നി​ക്ക​ൽ കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ഇ​ൻ ഷി​ക്കാ​ഗോ ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പു ന​ൽ​കി. റ​വ. ഷി​ബി വ​ർ​ഗീ​സ്, റ​വ. സു​നീ​ത് മാ​ത്യു, റ​വ. ക്രി​സ്റ്റ​ഫ​ർ ഡാ​നി​യേ​ൽ എ​ന്നീ അ​ച്ച·ാ​രാ​ണ് മൂ​ന്നു വ​ർ​ഷ​ത്തെ ത​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ ഇ​ട​വ​ക​യ്ക്ക് ന​ൽ​കി. ദൈ​വം ത​ങ്ങ​ളി​ൽ അ​ർ​പ്പി​ച്ച ക​ർ​ത്ത​വ്യം കൃ​ത്യ​ത​യോ​ടെ നി​ർ​വ​ഹി​ച്ച സാ​ഫ​ല്യ​ത്തോ​ടെ പു​തി​യ ദൗ​ത്യ​ങ്ങ​ളേ​റ്റെ​ടു​ക്കാ​ൻ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

എ​ക്യൂ​മെ​നി​ക്ക​ൽ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഹാം ​ജോ​സ​ഫ് അ​ച്ച​ൻ ഈ ​വൈ​ദി​ക​ർ കൗ​ണ്‍​സി​ലി​ന് ന​ൽ​കി​യ വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്ക് ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും, ഏ​റ്റെ​ടു​ത്ത പു​തി​യ ദൗ​ത്യ​ങ്ങ​ൾ​ക്ക് ദൈ​വ​ത്തി​ന്‍റെ കൃ​പാ​ക​ടാ​ക്ഷ​ങ്ങ​ൾ ഉ​ണ്ടാ​ക​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

എ​ക്യൂ​മെ​നി​ക്ക​ൽ കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​നു സാ​മു​വേ​ൽ, രാ​ജു ഡാ​നി​യേ​ൽ, ലോ​റ​ൻ​സ് ജോ​ണ്‍ എ​ന്നീ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളും ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. ഏ​ലി​യാ​മ്മ പു​ന്നൂ​സ്, ആ​ഗ്ന​സ് തെ​ങ്ങും​മൂ​ട്ടി​ൽ, മാ​മ്മ​ൻ കു​രു​വി​ള എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഷി​ക്കാ​ഗോ എ​ക്യൂ​മെ​നി​ക്ക​ൽ കൗ​ണ്‍​സി​ൽ എ​ക്കാ​ല​വും ത​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ൽ ന​ല്ല ഓ​ർ​മ്മ​ക​ളാ​യി സൂ​ക്ഷി​ക്കു​മെ​ന്നും, കൗ​ണ്‍​സി​ലി​ന്‍റെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യ ഭ​വ​ന നി​ർ​മാ​ണം, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള യൂ​ത്ത് ഫെ​സ്റ്റി​വ​ൽ, ക​ണ്‍​വ​ൻ​ഷ​ൻ, ക്രി​സ്മ​സ് പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യെ​ല്ലാം എ​ക്കാ​ല​ത്തും ത​ങ്ങ​ളി​ൽ ആ​ത്മീ​യ ഉ​ണ​ർ​വും ഉൗ​ർ​ജ്ജ​വും പ​ക​രു​ന്ന​വ​യാ​യി​രു​ന്നെ​ന്നും മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ വൈ​ദി​ക​ർ പ​റ​ഞ്ഞു. കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ആ​ന്േ‍​റാ ക​വ​ല​യ്ക്ക​ൽ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് പ​ണി​ക്ക​ർ