സൈ​ബ​ർ ആ​ക്ര​മ​ണം: ടെ​ക്സ​സ്, ന്യൂ​ജേ​ഴ്സി സം​സ്ഥാ​ന​ങ്ങ​ളി​ൽ ഗ്യാ​സി​ന്‍റെ വി​ല ഉ​യ​രു​ന്നു
Tuesday, May 11, 2021 11:14 PM IST
ടെ​ക്സ​സ്: ഹൂ​സ്റ്റ​ണ്‍ ഓ​യി​ൽ റി​ഫൈ​ന​റി, ഹ​വാ​യി ഈ​സ്റ്റ് കോ​സ്റ്റി​ലേ​ക്കു വി​ത​ര​ണം ന​ട​ത്തി​യി​രു​ന്ന 5500 മൈ​ൽ ദൈ​ർ​ഘ്യ​മു​ള്ള പൈ​പ്പ് ലൈ​ന്‍റെ കം​പ്യൂ​ട്ട​ർ സി​സ്റ്റ​ത്തി​നെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നു ടെ​ക്സ​സ്, ന്യൂ​ജേ​ഴ്സി തു​ട​ങ്ങി​യ ഈ​സ്റ്റ് കോ​സ്റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ്യാ​സ് വി​ല കു​തി​ച്ചു​യ​രു​ന്നു.

ക​ഴി​ഞ്ഞ​വാ​രം 2.50 ഗ്യാ​ലോ​ണ്‍ വി​ല​യു​ണ്ടാ​യി​രു​ന്ന ഗ്യാ​സി​ന് ഞാ​യ​റാ​ഴ്ച മൂ​ന്ന് ഡോ​ള​റാ​യി വ​ർ​ധി​ച്ചു. ത​ക​രാ​റു​ക​ൾ ശ​രി​യാ​ക്കി ഈ ​വാ​രാ​ന്ത്യം വി​ത​ര​ണം പൂ​ർ​ണ​മാ​യും പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു​ണ്ടെ​ങ്കി​ലും ഗ്യാ​സ് വി​ല വ​രും ആ​ഴ്ച​ക​ളി​ൽ വ​ർ​ധി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന. ഗ്യാ​സൊ​ലി​ൻ, ഡീ​സ​ൽ, ജെ​റ്റ്ഫ്യൂ​വ​ൽ എ​ന്നി​വ​യ്ക്കാ​ണു വി​ല വ​ർ​ധ​ന​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

റ​ഷ്യ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡാ​ർ​ക്ക്സൈ​ഡാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​തെ​ന്ന് ക​ന്പ​നി മു​ൻ സീ​നി​യ​ൽ സൈ​ബ​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റു​ക​ളാ​യി ഗ്യാ​സ് വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും, പൈ​പ്പ് ലൈ​നി​ന്‍റെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്നി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണെ​ന്ന് കൊ​ളോ​ണി​യ​ൽ പൈ​പ്പു​ലൈ​ൻ ക​ന്പ​നി വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് എ​ന​ർ​ജി, എ​ഫ്സി​ഐ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹോം​ലാ​ന്‍റ് സെ​ക്യൂ​രി​റ്റി എ​ന്നീ ഫെ​ഡ​റ​ൽ സ്ഥാ​പ​ന​ങ്ങ​ൾ ക​ന്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വൈ​റ്റ് ഹൗ​സും പ്ര​ത്യേ​ക സം​ഘ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഗ്യാ​സി​ന്‍റെ നി​ല ഗ്യാ​ല​ന് നാ​ലു ഡോ​ള​ർ വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ക​ൾ ന​ൽ​കു​ന്ന സു​ച​ന.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ