ഡാ​ള​സ്കൗ​ണ്ടി​യി​ൽ 12നും 15​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ; ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Tuesday, May 11, 2021 11:12 PM IST
ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി​യി​ലെ പ​ന്ത്ര​ണ്ടി​നും പ​തി​ന​ഞ്ചി​നും വ​യ​സി​നി​ട​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്കു വാ​ക്സീ​ൻ ന​ൽ​കു​ന്ന​തി​നു​ള്ള രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. 5000 ത്തി​ല​ധി​കം കു​ട്ടി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഫൈ​സ​ർ വാ​ക്സീ​നാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​തു​വ​രെ 16 വ​യ​സി​നു മു​ക​ളി​ലു​ള്ള​ർ​വ​ർ​ക്കു മാ​ത്ര​മാ​ണ് വാ​ക്സീ​ൻ ന​ൽ​കി​യി​രു​ന്ന​ത്. എ​ഫ്സി​എ, സി​ഡി​സി അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് വാ​ക്സീ​ൻ ന​ൽ​കും. ഈ ​ആ​ഴ്ച ത​ന്നെ അ​തി​നു​ള്ള അം​ഗീ​കാ​രം ല​ഭി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കാ​ണ് കു​ട്ടി​ക​ൾ​ക്കു വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​ത്.

വാ​ക്സി​ൻ ല​ഭി​ക്കു​ന്ന​തി​നു മാ​താ​പി​താ​ക്ക​ൾ കു​ട്ടി​ക​ളു​ടെ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും കു​ട്ടി​ക​ളു​മാ​യി വാ​ക്സി​ൻ ന​ൽ​കു​ന്ന സ്ഥ​ല​ത്തേ​ക്ക് വ​രാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സ്കൂ​ളു​ക​ളി​ൽ നി​ന്നും കു​ട്ടി​ക​ളെ വാ​ക്സീ​ൻ സ്വീ​ക​രി​ക്കാ​ൻ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ മാ​താ​പി​താ​ക്ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്നും അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ