കാ​ന​ഡ​യി​ൽ 12 മു​ത​ല്‍ 15 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ന്‍ ന​ല്‍​കാ​ന്‍ അ​നു​മ​തി
Thursday, May 6, 2021 9:15 PM IST
ഒ​ട്ടാ​വ: കാ​ന​ഡ​യി​ല്‍ 12 മു​ത​ല്‍ 15 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഡ് വാ​ക്സി​ൻ എ​ടു​ക്കാ​ൻ അ​നു​മ​തി. ഫൈ​സ​ർ-​ബ​യോ‌​ടെ​ക് വാ​ക്സി​ൻ കു​ത്തി വ​യ്ക്കു​ന്ന​തി​നാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്. ഈ ​പ്രാ​യ​ക്കാ​ര്‍​ക്ക് വാ​ക്സി​ന് അ​നു​മ​തി ന​ല്‍​കു​ന്ന ആ​ദ്യ​ത്തെ രാ​ജ്യ​മാ​ണ് കാ​ന​ഡ.

ഫൈ​സ​റി​ന്‍റെ കു​ട്ടി​ക​ളി​ലെ പ​രീ​ക്ഷ​ണ​ഫ​ലം വി​ല​യി​രു​ത്തി​യാ​ണ് കാ​ന​ഡ അ​നു​മ​തി ന​ൽ​കി​യ​ത്. കു​ട്ടി​ക​ളി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധ ത​ട​യു​ന്ന​തി​നാ​യി കാ​ന​ഡ അ ​നു​മ​തി ന​ൽ​കു​ന്ന ആ​ദ്യ വാ​ക്സി​നാ​ണി​ത്. മ​ഹാ​മാ​രി​ക്കെ​തി​രാ​യ കാ​ന​ഡ​യു​ടെ പോ​രാ​ട്ട​ത്തി​ലെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ് ഇ​തെ​ന്നും ഹെ​ൽ​ത്ത് കാ​ന​ഡ ചീ​ഫ് മെ​ഡി​ക്ക​ൽ ഉ​പ​ദേ​ഷ്ടാ​വ് സു​പ്രി​യ ശ​ർ​മ്മ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നേ​ര​ത്തെ, 16 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കാ​ൻ കാ​ന​ഡ നേ​ര​ത്തെ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. യു​എ​സി​ലും 12 മു​ത​ല്‍ 15 വ​രെ​യു​ള്ള​വ​രി​ല്‍ വാ​ക്സീ​ൻ ഉ​പ​യോ​ഗി​ക്കാ​ൻ ഫൈ​സ​ർ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്.