റ​വ. ഈ​പ്പ​ൻ വ​ർ​ഗീ​സ് ഹൂ​സ്റ്റ​ണ്‍ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ വി​കാ​രി​യാ​യി ചു​മ​ത​ല​യേ​റ്റു
Wednesday, May 5, 2021 9:03 PM IST
ഹൂ​സ്റ്റ​ണ്‍: മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ഹൂ​സ്റ്റ​ണ്‍ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ പു​തി​യ വി​കാ​രി​യാ​യി റ​വ. ഈ​പ്പ​ൻ വ​ർ​ഗീ​സ് ചു​മ​ത​ല​യേ​റ്റു. ഡ​ൽ​ഹി സെ​ന്‍റ് ജോ​ണ്‍​സ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലും ഡ​ൽ​ഹി സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ വി​കാ​രി​യു​മാ​യി​രു​ന്നു റ​വ. ഈ​പ്പ​ൻ വ​ർ​ഗീ​സ്.

അ​ച്ച​ൻ ഒ​രു മി​ക​ച്ച ക​ണ്‍​വ​ൻ​ഷ​ൻ പ്രാ​സം​ഗി​ക​നും മാ​ർ​ത്തോ​മ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യി​ൽ നി​ന്നും റി​സ​ർ​ച്ച് സ്കോ​ള​ർ-​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹി​സ്റ്റ​റി ഓ​ഫ് ക്രി​സ്ത്യാ​നി​റ്റി​യി​ൽ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​യു​മാ​യി​രു​ന്നു. മ​ത​ത്തി​ലും സം​സ്കാ​ര​ത്തി​ലും (എ​ഫ്എ​ഫ്ആ​ർ​ആ​ർ​സി) നി​ര​വ​ധി ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി സ​ഭ​യി​ൽ ത​ന്േ‍​റ​താ​യ സ്ഥാ​നം ഉ​റ​പ്പി​ച്ച റ​വ. ഈ​പ്പ​ൻ വ​ർ​ഗീ​സ് അ​ച്ച​നെ വി​കാ​രി​യാ​യി ല​ഭി​ച്ച​തി​ലു​ള്ള സ​ന്തോ​ഷം ഇ​ട​വ​ക ജ​ന​ങ്ങ​ൾ പ​ങ്കു​വ​ച്ചു. തി​രു​വ​ല്ല മേ​പ്രാ​ൽ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മാ ഇ​ട​വ​ക​യാ​ണ് അ​ച്ച​ന്‍റെ മാ​തൃ ഇ​ട​വ​ക, മേ​പ്രാ​ൽ പ്ലാ​മൂ​ട്ടി​ൽ ഇ​ല്യ​മം​ഗ​ലം വീ​ട്ടി​ൽ പ​രേ​ത​രാ​യ പി​സി ഈ​പ്പ​ന്‍റെ​യും മേ​രി വ​ർ​ഗി​സി​ന്‍റെ​യും നാ​ലു​മ​ക്ക​ളി​ൽ ഇ​ള​യ​മ​ക​നാ​ണ് റ​വ. ഈ​പ്പ​ൻ വ​ർ​ഗീ​സ്. ഭാ​ര്യ: മേ​രി നീ​ന വ​ർ​ഗീ​സും മൂ​ന്ന് മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് അ​ച്ച​ന്‍റെ കു​ടും​ബം.

റി​പ്പോ​ർ​ട്ട്: അ​ജു വാ​രി​ക്കാ​ട്