ഇല്ലിനോയ് ജൂലൈ നാലു മുതല്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും
Wednesday, May 5, 2021 2:27 PM IST
ഇല്ലിനോയ്: മാര്‍ച്ച് 31നു ശേഷം കോവിഡ് കേസുകളുടെ നിരക്ക് ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്നു ജൂലൈ നാലുമുതല്‍ സംസ്ഥാനം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് സംസ്ഥാന അധികൃതര്‍ വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ ഇല്ലാതെ എല്ലാ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാനാണു തീരുമാനമെന്നും അധികൃതര്‍ പറയുന്നു.

എന്നാല്‍ ഷിക്കാഗോ സിറ്റി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തൊട്ടടുത്ത ഇന്ത്യാനയില്‍ നിന്നും ഷിക്കാഗോ സിറ്റിയിലേക്കു പ്രവേശിക്കുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതുകയോ ക്വാറന്റീനില്‍ കഴിയുകയോ വേണമെന്ന് സിറ്റി മേയര്‍ വ്യക്തമാക്കി.സിറ്റിയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ കോവിഡ് വാക്‌സീന്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. ഷിക്കാഗോ സിറ്റിയിലെ റസ്റ്റോറന്റ്, ജിം തുടങ്ങിയവയെല്ലാം ജൂലൈ നാലു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തയാറാണെന്നു മേയര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍