ഡാ​ള​സി​ൽ തി​ങ്ക​ളാ​ഴ്ച 455 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു ; എ​ട്ട് മ​ര​ണം
Tuesday, May 4, 2021 8:05 PM IST
ഡാ​ള​സ് : ഡാ​ള​സ് കൗ​ണ്ടി​യി​ൽ മേ​യ് 3 തി​ങ്ക​ളാ​ഴ്ച 455 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ട്ടു​പേ​ർ കോ​വി​ഡി​നെ തു​ട​ർ​ന്നു മ​രി​ച്ച​താ​യി ഡാ​ള​സ് കൗ​ണ്ടി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​രി​ച്ച​വ​രി​ൽ 50 മു​ത​ൽ 80 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള​വ​ർ ഉ​ൾ​പ്പെ​ടു​ന്നു. ഇ​തോ​ടെ ഡാ​ള​സ് കൗ​ണ്ടി​യി​ൽ മാ​ത്രം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 299411 ആ​യി. ആ​കെ മ​ര​ണം 3908 ആ​യി.

ഡാ​ല​സ് കൗ​ണ്ടി​യി​ൽ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​ന്ന​താ​യും, എ​ന്നി​രു​ന്നാ​ലും ആ​യി​ര​ക​ണ​ക്കി​നാ​ളു​ക​ൾ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും കൗ​ണ്ടി ജ​ഡ്ജി ജെ​ങ്കി​ൻ​സ് വ്യ​ക്ത​മാ​ക്കി.

ഡാ​ള​സി​ൽ പ്ര​തി​ദി​നം ശ​രാ​ശ​രി 240 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്നു. ക​ഴി​ഞ്ഞ പ​തി​നാ​ലു ദി​വ​സം ശ​രാ​ശ​രി 263 പേ​ർ​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സം​സ്ഥാ​ന റി​പ്പോ​ർ​ട്ട​നു​സ​രി​ച്ചു ഡാ​ള​സി​ൽ ഇ​തു​വ​രെ 1007476 പേ​ർ​ക്ക് കോ​വി​ഡ് ഒ​രു ഡോ​സ് വാ​ക്സീ​ൻ ല​ഭി​ച്ച​താ​യി പ​റ​യു​ന്നു.

പൊ​തു​വെ ടെ​ക്സ​സി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ർ ഇ​തു​വ​രെ 28,89561പേ​രാ​ണ്. ടെ​ക്സ​സി​ൽ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ