ഫ്ളോ​റി​ഡാ​യി​ലെ ഒ​ർ​ലാ​ൻ​ഡോ ക്നാ​നാ​യ മി​ഷ​ന് സ്വ​ന്ത​മാ​യൊ​രു ദേ​വാ​ല​യം
Monday, May 3, 2021 10:58 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ക്നാ​നാ​യ കാ​ത്ത​ലി​ക് റീ​ജ​ണി​ന്‍റെ ഭാ​ഗ​മാ​യ ഫ്ളോ​റി​ഡാ​യി​ലെ ഓ​ർ​ലാ​ൻ​ഡോ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ് സ്റ്റീ​ഫ​ൻ ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ന് സ്വ​ന്ത​മാ​യി പു​തി​യൊ​രു ദേ​വാ​ല​യം എ​ന്നു​ള്ള സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യി.

ഒ​ർ​ലാ​ൻ​ഡോ സി​റ്റി​യി​ലെ സ​സെ​ക്സ് ഡ്രൈ​വി​ലു​ള്ള നാ​ലേ​ക്ക​ർ സ്ഥ​ല​വും ദൈ​വാ​ല​യ​വും വാ​ങ്ങി​യാ​ണ് ഒ​ർ​ലാ​ൻ​ഡോ​യി​ലെ ക്നാ​നാ​യ സ​മൂ​ഹം അ​ജ​പാ​ല​ന സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​ത്. 2017 ഡി​സം​ബ​റി​ലാ​ണ് ഒ​രു മി​ഷ​ൻ സ്ഥാ​പി​ക്കു​വാ​നു​ള്ള ആ​ഗ്ര​ഹം ഒ​ർ​ലാ​ൻ​ഡോ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ രൂ​പ​താ കേ​ന്ദ്ര​ത്തി​ൽ അ​റി​യി​ച്ച​ത്.

ടാ​ന്പാ സേ​ക്ര​ഡ് ഹാ​ർ​ട്ട് ദൈ​വാ​ല​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് ഓ​ർ​ലാ​ൻ​ഡോ​യി​ൽ ഉ​ള്ള​ത്. 2018 മെ​യ് 25ന് ​സെ​ന്‍റ് സ്റ്റീ​ഫ​ന്‍റെ നാ​മ​ധേ​യ​ത്തി​ലു​ള്ള ഒ​ർ​ലാ​ൻ​ഡോ ക്നാ​നാ​യ മി​ഷ​ൻ മാ​ർ ജോ​യി ആ​ല​പ്പാ​ട്ട് പി​താ​വ് ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​തി​യ മി​ഷ​ൻ ഡ​യ​റ​ക്ട​റാ​യി ഫാ. ​മാ​ത്യു മേ​ലേ​ടം നി​യ​മി​ത​നാ​യി. ഫാ. ​ജോ​സ് ശൗ​ര്യം​മാ​ക്ക​ൽ മി​ഷ​ൻ രൂ​പീ​ക​ര​ണ​വേ​ള​യി​ൽ നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു.

ഒ​ർ​ലാ​ൻ​ഡോ മി​ഷ​ന് 2019 മാ​ർ​ച്ച് മാ​സ​ത്തി​ൽ 2 ഏ​ക്ക​ർ സ്ഥ​ല​വും വീ​ടും വാ​ങ്ങി. ഈ ​മി​ഷ​നി​ൽ എ​ല്ലാ​മാ​സ​വും വി​ശു​ദ്ധ ബ​ലി​യും കൂ​ടാ​ര​യോ​ഗ​ങ്ങ​ളും സ​ജീ​വ​മാ​യി ന​ട​ന്നു പോ​ന്നു. 2020 ജ​നു​വ​രി മു​ത​ൽ ജോ​സ് അ​ദോ​പ്പ​ള്ളി അ​ച്ച​ൻ മി​ഷ​ന്‍റെ ഡ​യ​റ​ക്ട​റാ​യി ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. ഒ​ർ​ലാ​ൻ​ഡോ​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് സെ​ൻ​ട്ര​ൽ ഫ്ളോ​റി​ഡാ​യു​ടെ സ​മീ​പ​ത്താ​ണ് പു​തി​യ​താ​യി വാ​ങ്ങി​യ ദൈ​വാ​ല​യ​വും നാ​ലേ​ക്ക​ർ സ്ഥ​ല​വും സ്ഥി​തി ചെ​യ്യു​ന്ന​ത്.

അ​മേ​രി​ക്ക​യി​ൽ ക്നാ​നാ​യ ക​ത്തോ​ലി​ക്ക റീ​ജ​ണ്‍ സ്ഥാ​പി​ത​മാ​യി​ട്ട് 15 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ റീ​ജ​ണി​ലെ പ​തി​ന​ഞ്ചാ​മ​ത്തെ ദൈ​വാ​ല​യ​മാ​യി ഒ​ർ​ലാ​ൻ​ഡോ മി​ഷ​ൻ മാ​റു​ന്ന​തി​ൽ വ​ലി​യ ദൈ​വ​കൃ​പ​യും കൃ​താ​ർ​ഥ​ത​യു​മു​ണ്ടെ​ന്ന് ക്നാ​നാ​യ റീ​ജ​ണ്‍ ഡ​യ​റ​ക്ട​ർ മോ​ണ്‍. തോ​മ​സ് മു​ള​വ​നാ​ൽ അ​നു​സ്മ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ്റ്റീ​ഫ​ൻ ചൊ​ള​ളം​ബേ​ൽ