സൂസൻ മാത്യുവിന്‍റെ പൊതു ദർശനം മാറ്റിവച്ചു
Friday, April 9, 2021 5:46 PM IST
ഡാളസ്: ഗാർലാൻഡ് സിറ്റിയിൽ നിര്യാതയായ കൊട്ടാരക്കര പട്ടാഴി കുഴിവിളയിൽ മാത്യു ഉണ്ണൂണ്ണിയുടെ (കുഞ്ഞുമോൻ) ഭാര്യ സൂസന്‍റെ ഏപ്രിൽ 9 ന് (വെള്ളി) വൈകുന്നേരം 7 ന് ന്യു ടെസ്റ്റമെന്‍റ് ചർച്ചിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന പൊതുദർശനം ചില പ്രത്യേക സാഹചര്യത്തിൽ മാറ്റിവച്ചതായി കുടുംബാംഗങ്ങൾ അറിയിച്ചു.

പൊതുദർശനവും സംസ്കാര ശുശ്രൂഷയും ഏപ്രിൽ 10 ന് (ശനി) രാവിലെ 10 മുതൽ ന്യു ടെസ്റ്റമെന്‍റ് ചർച്ചിലും തുടർന്നു സംസ്കാരം സണ്ണിവെയിൽ ന്യൂ ഹോപ് ഫ്യൂണറൽ ഹോമിലും (New Hope Funeral Home, 500 US-80, Sunnyvale, Tx 75182). നടക്കും.

വിവരങ്ങൾക്ക്: മാത്യു ഉണ്ണൂണ്ണി: 214 240 9475, ബോബൻ ഉണ്ണൂണ്ണി: 214 458 8623

റിപ്പോർട്ട്: പി.പി. ചെറിയാൻ